| Thursday, 11th October 2018, 4:44 pm

ശബരിമലയില്‍ സ്ത്രീ സാന്നിധ്യം ദേവിസാന്നിധ്യം പോലെ; സ്ത്രീപ്രവേശനത്തെ പിന്തുണച്ച് പന്തളം മുന്‍രാജാവ് പി.രാമവര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം:ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഉത്തരവിട്ടുകൊണ്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഒരുഭാഗം വിശ്വാസികള് പ്രതിഷേധിക്കുകയാണ് . പന്തളം രാജകുടുംബവും സംഘപരിവാരവും എന്‍.എസ്.എസുമാണ് പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നില്‍.സര്‍ക്കാരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കില്ലെന്ന് പന്തളം രാജകുടുംബം നിലപാട് കടുപ്പിക്കെയാണ് പന്തളം രാജാവായിരുന്ന പി.രാമവര്‍മ സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്. 2009ല്‍ വൈറ്റ് ലൈന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജാവ് സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാട് വ്യക്തമാക്കിയത്.

ALSO READ: ശബരിമല പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറുന്നതായി പന്തളം മുന്‍ രാജകുടുംബം; രാഷ്ട്രീപാര്‍ട്ടിയുടെ കൊടിക്ക് കീഴില്‍ പ്രതിഷേധിക്കാന്‍ തങ്ങളെ കിട്ടില്ലെന്നും കുടുംബാംഗം

ശബരിമലയില്‍ സ്ത്രീപ്രവേശനം നല്‍കാത്തത് എക്കാലത്തേയും വിവാദമാണല്ലോ എന്നചോദ്യത്തിന് കീഴ്‌വഴക്കങ്ങള്‍ കാലാനുസൃതമായി മാറണമെന്നാണ് തന്റെ പക്ഷമെന്ന് അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല സഹോദരിയായി മാളികപ്പുറത്തിനെ പ്രതിഷ്ഠിച്ചത് മണികണ്ഠന് സ്ത്രീ സാന്നിധ്യം ദേവി സാന്നിധ്യമാണെന്നും അദ്ദേഹം പറയുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കണമെന്നും 9 വര്‍ഷം മുമ്പ് നടന്ന അഭിമുഖത്തില്‍ രാമവര്മ പറയുന്നുണ്ട്. സ്ത്രീ സാന്നിധ്യം ഭക്തരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുന്നവര്‍ക്കും രാജാവിന് മറുപടിയുണ്ട്. ഇത് അയ്യപ്പഭക്തരെ അനാദരിക്കുകയാണെന്നും അങ്ങിനെയുണ്ടായാല്‍ അവര്‍ വ്രത ശദ്ധിയുള്ള അയ്യപ്പന്റെ തത്‌സ്വരൂപത്തെ നിന്ദിക്കുന്നതിന് തുല്ല്യമാണെന്നും പറയുന്നു.

പന്തളം രാജകുടുംബമടക്കം നിലവിലെ വിധിക്കെതിരെ പ്രക്ഷോഭം നടത്തുമ്പോള്‍ രമാവര്മയുടെ വാക്കുകള്‍ പ്രസക്തിയേറുകയാണ്.

We use cookies to give you the best possible experience. Learn more