national news
ബി.ജെ.പിയില്‍ മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തര്‍; ആദ്വാനിയേയും തന്നേയും ഒഴിവാക്കുകയാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 25, 06:02 am
Friday, 25th January 2019, 11:32 am

ഭോപ്പാല്‍: ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ വെല്ലുവിളിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ബാബുലാല്‍ ഗൗര്‍ പറഞ്ഞു. സ്വവസതിക്ക് മുന്നില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു വിശദീകരണം.

പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളെ ബി.ജെ.പി. ഒഴിവാക്കുന്നു. മുതിര്‍ന്നവരുടെ തീരുമാനങ്ങള്‍ പരിഗണിക്കാതെയുള്ള പോക്ക് ഭാവിയില്‍ തിരിച്ചടിയുണ്ടാക്കും- ബാബുലാല്‍ വ്യക്തമാക്കി. ഇതിന് പുറമെ ജയിക്കാന്‍ സാധ്യതയുള്ളവരെ മത്സരിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ALSO READ: കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലയിലല്ല; മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം

പാര്‍ട്ടിയ്ക്കകത്ത് എല്‍.കെ.അദ്വാനി അടക്കമുള്ള നേതാക്കളോട് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചാണ് മുതിര്‍ന്ന നേതാവായ ബാബുലാല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്ന സര്‍വേ റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ പരിഗണിക്കമെന്ന ആവശ്യവുമായി ബാബുലാല്‍ രംഗത്ത് എത്തിയത്.

മുതിര്‍ന്ന നേതാവ് ബാബുലാലിന്റെ വാര്‍ത്ത സമ്മേളന്നത്തോടെ അമിത് ഷാ-മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി.യില്‍ പഴയ നേതാക്കള്‍ തൃപ്തരല്ല എന്ന വാദം ശക്തമാവുകയാണ്.