തിരുവനന്തപുരം: മുന്‍ സംസ്ഥാനമന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ പാകിസ്താനി സ്വദേശിനിയായ വനിതയ്‌ക്കൊപ്പം ഒരു രാത്രി ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ഈ സന്ദര്‍ശനം ദുരൂഹമാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിയാണ് ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. യു.ഡി.എഫിലെ ഘടകകക്ഷി മന്ത്രിമാരില്‍ ഒരാളാണ് ഇയാള്‍. മുന്‍ മന്ത്രിയുടേയും സുഹൃത്തിന്റേയും നീക്കങ്ങള്‍ ഇന്റലിജന്‍സ് കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ഗള്‍ഫ് യാത്രയ്ക്കിടെ ദുബായില്‍ വെച്ചാണ് പാകിസ്താനി യുവതിയുമായി കൂടിക്കാഴ്ച നടന്നതെന്നും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയെ ഇന്റലിജന്‍സ് ചോദ്യം ചെയ്തിട്ടുണ്ട്. പാക് സുഹൃത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങളാണ് ചോദിച്ചത്. ഇവര്‍ക്കിടയില്‍ സൗഹൃദബന്ധം മാത്രമാണോ, നേരത്തേ നിശ്ചയിച്ച പ്രകാരമായിരുന്നോ കൂടിക്കാഴ്ച, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ എന്നും മംഗളം പറയുന്നു.