| Thursday, 28th May 2020, 9:07 pm

തുടരെ തിരിച്ചടി നേരിട്ട് മഹാതിര്‍ മുഹമ്മദ്; പാര്‍ട്ടിയില്‍ നിന്നും പുറത്തായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലേഷ്യന്‍ മുന്‍പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പാര്‍ട്ടിയില്‍ നിന്നും പുറത്തായി. മഹാതിറും മകന്‍ മുഖ്‌റിസ് മഹാതിറുമള്‍പ്പെടെ അഞ്ച് പേരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. 2016 ല്‍ മഹാതിറിന്റെ സഹകരണത്തോടെ രൂപീകരിച്ച ബെര്‍സാതു പാര്‍ട്ടി എന്നു വിളിക്കപ്പെടുന്ന മലേഷ്യന്‍ യുണൈറ്റഡ് ഇന്‍ഡിനിജിയസ് പാര്‍ട്ടിയില്‍ നിന്നാണ് പുറത്തായിരിക്കുന്നത്.

നിലവിലെ മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യിദ്ദിന്‍ യസ്സിന്‍ ആണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. മഹാതിര്‍ സര്‍ക്കാറിനൊപ്പം നില്‍ക്കാതിരിക്കുകയും പരസ്യമായി വിമര്‍ശനം ഉന്നയിച്ചതുമാണ് നടപടിക്കു കാരണം.

മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു (Pribumi Bersatu) സഖ്യത്തിലുള്ള പകതന്‍ ഹരപന്‍ (Pakatan Harapa) പാര്‍ട്ടിയുമായി പിരിഞ്ഞതിനു പിന്നാലെയാണ് മഹാതിര്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ഇതിനു പുറമെ നിലവിലെ പ്രധാനമന്ത്രി മുഹ്‌യിദ്ദിന്‍ മലേഷ്യയിലെ മറ്റു പ്രമുഖ പാര്‍ട്ടികളായ യു.എം.എന്‍.ഒ, പി.എ.എസ് എന്നീ പാര്‍ട്ടികള്‍ക്ക് പിന്തുണ അറിയച്ചതോടെയാണ് മഹാതിറിന് അധികാര നഷ്ടപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more