ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം അംഗീകരിക്കാത്ത ഗവര്‍ണറെ ചട്ടം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുന്‍ നിയമമന്ത്രിമാര്‍. കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, അശ്വനി കുമാര്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് ചട്ടം പറഞ്ഞുകൊടുത്ത് കത്തയച്ചത്.
‘നിയമസഭ വിളിക്കുന്നതിന് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. സ്ഥാപിതമായ ഭരണഘടനാ നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നതും ആയിരിക്കും’, കത്തില്‍ മുന്‍ മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.
എന്നാല്‍ പിന്നീട് ഉപാധികളോടെ നിയമസഭ വിളിക്കാമെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് കല്‍രാജ് മിശ്ര അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക