[]ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു.
85 വയസായിരുന്നു. ജറുസലേമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
എട്ട് വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട് കിടപ്പിലായിരുന്നു.
2001 മുതല്‍ 2006 വരെ ഇസ്രയേല്‍ പ്രധാനമന്ത്രി ആയിരുന്നു. 1998-99 വര്‍ഷത്തില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയായിരുന്നു.
2005ലാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അദ്ദേഹംകിടപ്പിലായത്. ജറുസലേമിലെ ടെല്‍ ഹഷോമര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഷോരോണിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടോളം ഇസ്രായേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
ഫലസ്തീനില്‍ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുന്നതിന് വലിയ രീതിയില്‍ പ്രവര്‍ത്തിച്ച നേതാവു കൂടിയായിരുന്നു ഏരിയല്‍ ഷാരോണ്‍.
ഫലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ ആണിയെന്നും ഏരിയല്‍ ഷാരോണ്‍ വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നു.
പിന്നീട് 2005ല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിലും ഷാരോണ്‍ വ്യക്തമായ പങ്കു വഹിച്ചു.