അഹമ്മദാബാദ്: ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധിക്കു പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍. ആശാറാം ബാപ്പു കുറ്റക്കാരനാണെന്നുള്ള കോടതിയുടെ നിരീക്ഷണം രാജ്യത്തിന്റെയും ഹിന്ദുക്കളുടേയും സനാതന ധര്‍മ്മത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഡി.ജി. വന്‍സാരയുടെ പ്രതികരണം.
ഇത്തരം കേസുകള്‍ ആശാറാം ബാപ്പുവിനേ പോലുള്ള സന്യാസിമാരുടെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെട്ടിച്ചമക്കുന്നതാണ്. കോടതിയുടെ നിരീക്ഷണം രാജ്യത്തിന്റെയും ഹിന്ദുക്കളുടേയും സനാതന ധര്‍മ്മത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്, വന്‍സാര പറഞ്ഞു.
ആശാറാം ബാപ്പു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അത് “അനുചിതമായ ഒരു സ്പര്‍ശം മാത്രം” ആയിരുന്നു എന്നും ആശാറാം ബാപ്പുവിന്റെ അനുയായി കൂടിയായ വന്‍സാര അഹമ്മദാബാദിലെ ആശ്രമത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സൊഹ്‌റാബുദ്ദീന്‍ ശൈഖ്, തുളസി പ്രജാപതി, ഇസ്രത്ത് ജഹാന്‍ എന്നീ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ വന്‍സാര കുറ്റക്കാരനാണ് എന്ന് നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖിന്റെയും തുളസി പ്രജാപതിയുടേയും കേസില്‍ ഇദ്ദേഹം വിട്ടയക്കപ്പെട്ടെങ്കിലും ഇസ്രത്ത് ജഹാന്‍ കേസില്‍ ഗുജറാത്ത് സി.ഐ.ഡി 2007 ല്‍ അറസ്റ്റ് ചെയ്യ്തു. ജയിലില്‍ കഴിയവെ റിട്ടയര്‍മെന്റ് കാലയളവ് കഴിഞ്ഞ വന്‍സാരക്ക് 2015 ഫെബ്രുവരിയിലാണ് ജാമ്യം ലഭിച്ചത്.
Watch DoolNews Video: