| Friday, 1st March 2019, 1:27 pm

വായ്പ തട്ടിപ്പ് കേസ്: ;ചന്ദ കൊച്ചാറിന്റെയും വേണുഗോപാല്‍ ധൂതിന്റെയും വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവരുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

ഐ.സി.ഐ.സി.ഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്.

ALSO READ: ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയം; മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും തൂത്തുവാരി

ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബാങ്ക് മേധാവിയായിരുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന്റെ മുംബൈയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ന്യൂപവര്‍ റിന്യൂവബ്ള്‍സ്, സുപ്രീം എനര്‍ജി എന്നീ സ്ഥാപനങ്ങളിലും സി.ബി.ഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ നിരാശയുണ്ടെന്നും അത് തന്നെ വേദനിപ്പിച്ചെന്നും ചന്ദ കൊച്ചാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more