മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ഭാര്യ റിതികയും ഒറ്റ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലും ക്രിക്കറ്റ് ആരാധകര്‍ക്കുമിടയില്‍ താരങ്ങളായത്. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ തന്റെ കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി നേട്ടവുമായി രോഹിത് ആരാധകരെ അമ്പരിപ്പിച്ചപ്പോള്‍ ഗ്യാലറിയിലിരുന്ന് സന്തോഷം കൊട്ട് വിതുമ്പിയ റിതികയും മനം കവര്‍ന്നു.
വിവാഹ മോതിരം ചുംബിക്കുന്ന രോഹിതിന്റേയും വിതുമ്പുന്ന റിതികയുടേയും ചിത്രം സോഷ്യല്‍ മീഡിയയിലുണ്ടാക്കിയ ചലനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. രണ്ടാം വിവാഹ വാര്‍ഷികത്തിനായിരുന്നു രോഹിതിന്റെ ചരിത്രം കുറിച്ച ഇന്നിംഗ്‌സ് എന്നതായിരുന്നു മറ്റൊരു സവിശേഷത.
എന്നാല്‍ രോഹിതിനുള്ള കയ്യടി വെറുതെയാണെന്നാണ് മുന്‍ കാമുകി സോഫിയ ഹയാത് പറയുന്നത്. ബിസിനസ് ടൈംമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോഫിയ രോഹിതിന്റെ ഡബിള്‍ സെഞ്ച്വറി ആഘോഷിക്കപ്പെടുന്നതിനെതിരെ രംഗത്തെത്തിയത്.
” രോഹിത് നേട്ടങ്ങള്‍ കൊയ്യുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പക്ഷെ ആളുകള്‍ അതിനോട് റിയാക്ട് ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. ക്രിക്കറ്റ് വെറും ബാറ്റ്-ബൗള്‍ ഗെയിം മാത്രമാണെന്ന് രോഹിത് മനസിലാക്കണം. അവനൊരു പുരുഷനായതു കൊണ്ടാണ് ആളുകള്‍ കയ്യടിക്കുന്നത്. കാഞ്ചന്‍മാല ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയപ്പോള്‍ ആരും ഇങ്ങനെ കയ്യടിച്ചില്ലല്ലോ?. അതായിരുന്നു ശരിയ്ക്കും പ്രശംസിക്കപ്പെടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. കൂറേ കൂടി സാമൂഹത്തിന് ഗുണമുള്ള കാര്യത്തിനേ ഞാന്‍ കയ്യടിക്കൂ.” സോഫിയ പറയുന്നു.
മഹാരാഷ്ട്രയില്‍ നിന്നുമുള്ള ബ്ലൈന്‍ഡ് സ്വിമ്മറായ കാഞ്ചന്‍മാല നേരത്തെ മെക്‌സിക്കോയില്‍ നടന്ന പാരാ സിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇതിനെയാണ് സോഫിയ സൂചിപ്പിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കാഞ്ചന്‍മാല.
” രോഹിതിന് തന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് പങ്കാളിയ്ക്ക് നല്‍കുന്ന ശീലം പണ്ടേയുണ്ട്. ഞാന്‍ രോഹിത് മോശമായി കളിക്കുമ്പോള്‍ മാത്രമായിരുന്നു കരഞ്ഞിരുന്നത്. തനിക്ക് പറ്റിയ മറ്റൊരാളെ രോഹിത് കണ്ടെത്തിയതില്‍ സ്‌ന്തോഷമുണ്ട്.” സോഫിയ കൂട്ടിച്ചേര്‍ക്കുന്നു.