| Wednesday, 19th April 2017, 7:39 pm

മൂന്നര വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനെ ബംഗളൂരു കോടതി വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗുളൂരു: മൂന്നര വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ പിതാവിനെ ബംഗളൂരു കോടതി വെറുതെവിട്ടു. കേസ് തെളിയിക്കാനാവശ്യമായ തെളിവുകളില്ലെന്ന നിരീക്ഷണത്തിലാണ് മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനായ പാസ്‌കല്‍ മസൂറിയറിനെ കോടതി വെറുതേ വിട്ടത്.


Also read ‘ നിനക്ക് ഈ കിട്ടിയതൊന്നും മതിയായില്ലേടാ…’; മോഹന്‍ലാലിനെ ജോക്കറെന്നു വിളിച്ച് വീണ്ടും കെ.ആര്‍.കെ; പൊങ്കാലക്കാലം അവസാനിപ്പിക്കാതെ ആരാധകരുടെ തെറിയഭിഷേകം 


മകളെ ബലാത്സംഗം ചെയ്‌തെന്നു ചുണ്ടിക്കാട്ടി മുന്‍ ഭാര്യ സുജ ജോണ്‍സ് നല്‍കിയ പരാതിയിലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. 2012 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നേരത്തെ പാസ്‌ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ബംഗളൂരുവിലെ ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി ചീഫ് ആയിരുന്നു പാസ്‌ക്കല്‍.

2001ല്‍ വിവാഹിതരായ സുജ-പാസ്‌കല്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. ഇതില്‍ രണ്ടാമത്തെ കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നു കാട്ടിയായിരുന്നു സുജയുടെ പരാതി നല്‍കിയത്. പൊലീസ് അറസ്റ്റിനെത്തുടര്‍ന്ന് നാല് മാസം ജയിലില്‍ കഴിഞ്ഞ പാസ്‌കല്‍ പിന്നീട് ജാമ്യത്തിലാണ് പുറത്തിറങ്ങുന്നത്.


Dont miss ‘മൗലവീ.. പത്തുലക്ഷം എണ്ണിവെച്ചോ, ഞാനിതാ മൊട്ടയടിക്കുന്നു’; തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്തുലക്ഷം പ്രഖ്യാപിച്ച് ഫത്‌വ ഇറക്കിയവരോട് സോനു നിഗം


മകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതമാണ് സുജ ജോണ്‍സ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. വളരെ നാളത്തെ നിയമയുദ്ധമായിരുന്നു ഇതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പാസ്‌കല്‍ കോടതി വിധിയ്ക്ക് ശേഷം പ്രതികരിച്ചു. എന്നാല്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്ന് സുജ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more