മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന പി.സി.സി പ്രസിഡന്റായി നിയമിച്ചു
national news
മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന പി.സി.സി പ്രസിഡന്റായി നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2018, 6:00 pm

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന സംസ്ഥാന അധ്യക്ഷനായി കോണ്‍ഗ്രസ് നിയമിച്ചു. നിലവില്‍ അസ്ഹറടക്കം നാല് അധ്യക്ഷന്മാരാണ് തെലങ്കാന പി.സി.സിക്കുള്ളത്. രേവന്ത് റെഡ്ഢി, പൊന്നം പ്രഭാകര്‍, ജെട്ടി കുസുമം കുമാര്‍, എന്നിവരാണ് മറ്റുള്ള അധ്യക്ഷന്മാര്‍. ബി.എം വിനോദ് കുമാര്‍, ജാഫര്‍ ജാവേദ് എന്നിവരെ ഉപാധ്യക്ഷന്മാരായും നിയമിച്ചിട്ടുണ്ട്.

2009ല്‍ യു.പിയിലെ മൊറാദാബാദില്‍ നിന്നും ലോക്‌സഭയിലെത്തിയ അസ്ഹര്‍ 2014 ല്‍ രാജസ്ഥാനിലെ ടോങ്കില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.

അതേസമയം ഹൈദരാബാദുകാരനായ അസ്ഹറുദ്ദീന്‍ 2019 തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് മത്സരിക്കുമെന്ന് സൂചനയുണ്ട്. അസ്ഹറിനെ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിപ്പിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് നേരത്തെ ശ്രമിച്ചിരുന്നു.