| Wednesday, 1st February 2023, 5:38 pm

'പരിശീലകരല്ലാം തടഞ്ഞിട്ടും കോഹ്‌ലി പാഡുകെട്ടി, വെല്ലുവിളികള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു'; മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്ററെന്ന നിലയില്‍ തന്റെ പേര് ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തിയ താരമാണ് വിരാട് കോഹ്‌ലി. കളിക്കാരനായും പിന്നീട് നായകനായും ഇന്ത്യന്‍ ക്രിക്കറ്റിനായി നിരവധി സംഭാവനകള്‍ നല്‍കാന്‍ കോഹ്‌ലിക്കായിരുന്നു.

കോഹ്‌ലിയുടെ അഗ്രസീവായ പെരുമാറ്റവും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകാറുണ്ട്. താരവുമായി ബന്ധപ്പെടുത്തിയുള്ള അങ്ങനെയൊരു ഓര്‍മ പങ്കുവെക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫീല്‍ഡിങ്ങ് കോച്ചായിരുന്ന ആര്‍. ശ്രീധര്‍.

തന്റെ പുതിയ പുസ്തികമായ ‘കോച്ചിങ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിലാണ് സംഭവത്തെക്കുറിച്ച് പറയുന്നത്.

2018ല്‍ മൂന്ന് ഫോര്‍മാറ്റുകളും അടങ്ങുന്ന ഒരു സമ്പൂര്‍ണ പരമ്പരക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവത്തെക്കുറിച്ചാണ് ശ്രീധര്‍ സംസാരിക്കുന്നത്.

അദ്യം ടെസ്റ്റ് പരമ്പരയാണ് നടന്നിരുന്നത്. 2-1ന് ഇന്ത്യ പരാജയപ്പെട്ട ഈ ടെസ്റ്റ് പരമ്പരക്കിടെയിലെ പരിശീലനത്തില്‍ അപകടാവസ്ഥയെ വകവെക്കാതെ, പരിശീലകരുടെ ഉപദേശം ചെവികൊള്ളാതെ കോഹ്‌ലി പരിശീലനത്തിനിറങ്ങി. അത് അദ്ദേഹത്തിന്റെ ടീമിനോടുള്ള ഡെഡിക്കേഷനായിരുന്നെന്നും ശ്രീധര്‍ പറഞ്ഞു.

‘ടീം ഇന്ത്യക്ക് പരിശീലനത്തിനായി ഒരു കൗണ്ടി ഗ്രൗണ്ടാണ് സംഘാടകര്‍ നല്‍കിയത്. ഗ്രൗണ്ടിന്റെ പിച്ചിന്റെ അവസ്ഥ വളരെ മോശമായിരുന്നു. അതിനാല്‍ തന്നെ അവിടെ എറിയുന്ന പന്തുകള്‍ അപകടമാകാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ എല്ലാവരും മാറി നിന്നു.

കോഹ്ലി പെട്ടെന്ന് പാഡ് അണിഞ്ഞു. ഉപയോഗിക്കാത്ത പിച്ചില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങള്‍ കോച്ചിങ് ടീം അദ്ദേഹത്തെ തടഞ്ഞെങ്കിലും താരം അതിന് തയ്യാറായില്ല. പുതിയ വെല്ലുവിളികളെ സ്വീകരിക്കാന്‍ കോഹ്‌ലി തയ്യാറാവുകയായിരുന്നു. അത് കോഹ്‌ലിയുടെ ഡെഡിക്കേഷനെയാണ് സൂചിപ്പിക്കുന്നത്,’ ശ്രീധര്‍ പറഞ്ഞു.

ഈ പരമ്പരയില്‍ 286 റണ്‍സ് നേടി കൂടുതല്‍ റണ്‍ നേടുന്ന താരമാകാന് കോഹ് ലിക്കായി. തുടര്‍ന്നുള്ള പരമ്പരിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Ex-Coach R Sridhar’s Disclosure About Virat Kohli

We use cookies to give you the best possible experience. Learn more