ക്രിക്കറ്ററെന്ന നിലയില്‍ തന്റെ പേര് ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തിയ താരമാണ് വിരാട് കോഹ്‌ലി. കളിക്കാരനായും പിന്നീട് നായകനായും ഇന്ത്യന്‍ ക്രിക്കറ്റിനായി നിരവധി സംഭാവനകള്‍ നല്‍കാന്‍ കോഹ്‌ലിക്കായിരുന്നു.
കോഹ്‌ലിയുടെ അഗ്രസീവായ പെരുമാറ്റവും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകാറുണ്ട്. താരവുമായി ബന്ധപ്പെടുത്തിയുള്ള അങ്ങനെയൊരു ഓര്‍മ പങ്കുവെക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫീല്‍ഡിങ്ങ് കോച്ചായിരുന്ന ആര്‍. ശ്രീധര്‍.
തന്റെ പുതിയ പുസ്തികമായ ‘കോച്ചിങ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിലാണ് സംഭവത്തെക്കുറിച്ച് പറയുന്നത്.
2018ല്‍ മൂന്ന് ഫോര്‍മാറ്റുകളും അടങ്ങുന്ന ഒരു സമ്പൂര്‍ണ പരമ്പരക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവത്തെക്കുറിച്ചാണ് ശ്രീധര്‍ സംസാരിക്കുന്നത്.
അദ്യം ടെസ്റ്റ് പരമ്പരയാണ് നടന്നിരുന്നത്. 2-1ന് ഇന്ത്യ പരാജയപ്പെട്ട ഈ ടെസ്റ്റ് പരമ്പരക്കിടെയിലെ പരിശീലനത്തില്‍ അപകടാവസ്ഥയെ വകവെക്കാതെ, പരിശീലകരുടെ ഉപദേശം ചെവികൊള്ളാതെ കോഹ്‌ലി പരിശീലനത്തിനിറങ്ങി. അത് അദ്ദേഹത്തിന്റെ ടീമിനോടുള്ള ഡെഡിക്കേഷനായിരുന്നെന്നും ശ്രീധര്‍ പറഞ്ഞു.