| Sunday, 14th February 2021, 5:19 pm

രണ്ടാഴ്ച മുന്‍പാണ് പ്രധാനമന്ത്രി പറഞ്ഞത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് ഏറ്റവും മികച്ചതെന്ന്! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ചതാണെന്ന ഗൊഗോയിയുടെ പരാമര്‍ശത്തില്‍ ശരത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: സുപ്രീംകോടതിയെക്കുറിച്ച് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ് നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് ഏറ്റവും മികച്ചതെന്ന് സുപ്രീംകോടതി ജഡ്ജിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞതായി കഴിഞ്ഞ ആഴ്ച താന്‍ വായിച്ചിരുന്നെന്നും ഇതിന് തൊട്ടുപിന്നാലെ മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗൊഗോയി കോടതിക്കെതിരെ നടത്തിയ പ്രസ്തവാന ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് പവാര്‍ പറഞ്ഞത്.

” രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് ഏറ്റവും മികച്ചതെന്ന് കഴിഞ്ഞ ആഴ്ച ഞാന്‍ വായിച്ചു. സുപ്രീംകോടതി ജഡ്ജിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായും, നമുക്കെല്ലാവര്‍ക്കും അതില്‍ സന്തോഷം തോന്നി, എന്നാല്‍ മുന്‍ സി.ജെ.ഐ കൂടിയായ ഗൊഗോയിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹം ഒരുപക്ഷേ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതാണോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്, ”പവാര്‍ പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ച അവസ്ഥയിലാണെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നുമായിരുന്നു ഗൊഗോയി പറഞ്ഞത്.

ഗൊഗോയിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് ദശലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് അവസരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ള കോര്‍പ്പറേഷനുകള്‍ മാത്രമാണ് സുപ്രീം കോടതിയിലേക്ക് പോകുന്നത് എന്നായിരുന്ന ഗൊഗോയി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ex-CJI Ranjan Gogoi’s remarks on judicial system is worrisome: Sharad Pawar

We use cookies to give you the best possible experience. Learn more