ചത്തീസ്ഗഡ്: ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത് ജോഗി അറസ്റ്റില്‍. ഇന്ന് രാവിലെ വീട്ടില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടികവര്‍ഗ വിഭാഗക്കാരനാണെന്ന് വ്യാജരേഖയുണ്ടാക്കിയതിന് ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കന്‍വര്‍ സമുദായക്കാരനാണ് താനെന്ന് ജോഗി അവകാശപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ അവകാശവാദം തെറ്റാണെന്ന ആരോപണമുയര്‍ന്നതോടെ 2018 ല്‍ ചത്തീസ്ഗഡ് ഹൈക്കോടതി ഇക്കാര്യം പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.
പട്ടികജാതി, വര്‍ഗ വികസന വകുപ്പ് സെക്രട്ടറി ഡി.ഡി സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുന്‍പില്‍ തന്റെ അവകാശവാദം ജോഗിക്ക് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി നേതാവായ സമീറ പൈക്രയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 2013 ല്‍ അമിത് ജോഗിക്കെതിരെ ചത്തീസ്ഗഡിലെ മര്‍വാഹി മണ്ഡലത്തില്‍ മത്സരിച്ച പരാജപ്പെട്ടയാളാണ് സമീറ. സംവരണ മണ്ഡലമായ ഇവിടെ മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജാതിതെറ്റായി രേഖപ്പെടുത്തിയെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ചത്തീസ്ഗഡ് പട്ടികജാതി വര്‍ഗ,പിന്നാക്ക വിഭാഗ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ബിലാസ്പൂര്‍ എസ്.പി പ്രശാന്ത് അഗവര്‍വാള്‍ പറഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.