ചത്തീസ്ഗഡ്: ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത് ജോഗി അറസ്റ്റില്‍. ഇന്ന് രാവിലെ വീട്ടില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടികവര്‍ഗ വിഭാഗക്കാരനാണെന്ന് വ്യാജരേഖയുണ്ടാക്കിയതിന് ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കന്‍വര്‍ സമുദായക്കാരനാണ് താനെന്ന് ജോഗി അവകാശപ്പെട്ടിരുന്നു.
പട്ടികജാതി, വര്‍ഗ വികസന വകുപ്പ് സെക്രട്ടറി ഡി.ഡി സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുന്‍പില്‍ തന്റെ അവകാശവാദം ജോഗിക്ക് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു.