ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ചെന്നാരോപിച്ച് മുന്‍ ബി.എസ്.പി എം.എല്‍.എയ്‌ക്കെതിരെ കേസ്.
ദേബായ് മണ്ഡലത്തിലെ ബി.എസ്.പി എം.എല്‍.എയായിരുന്ന ശ്രീഭഗവാന്‍ ശര്‍മ്മയ്‌ക്കെതിരെയാണ് കേസ്.
ബി.ജെ.പി എം.എല്‍.എ ഗിരിരാജ് സിംഗിന്റെ പരാതിയിലാണ് കേസെടുത്തത്.
ഒരു വിവാഹ പരിപാടിക്കിടെ ശര്‍മ മോദിക്കെതിരെയും യോഗിക്കെതിരെയും ‘ചീത്ത വാക്ക് ‘ ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി. ശര്‍മ മോശമായി പെരുമാറിയെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സിംഗ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504 (മനഃപൂര്‍വം അപമാനിക്കല്‍), 505 (2) (ആരാധനാലയത്തില്‍ കുറ്റകൃത്യം ചെയ്യുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശര്‍മ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
താന്‍ ആരെയും മോശം പറഞ്ഞിട്ടില്ലെന്ന് ചെയ്തിട്ടില്ലെന്ന് ശര്‍മ ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Ex-BSP MLA booked for abusing Modi, Yogi in UP’s Bulandshahr