മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടപ്പിലാക്കിയ കാര്‍ഷിക കടം എഴുതി തള്ളല്‍ പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കമല്‍നാഥ് സര്‍ക്കാര്‍ 2018 ഡിസംബറില്‍സ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കകം പ്രഖ്യാപിച്ചതാണ് കാര്‍ഷിക കടം എഴുതി തള്ളല്‍ പദ്ധതി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായിരുന്നു ഈ പദ്ധതി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ പ്രധാനമായതും ഈ വാഗ്ദാനമാണ്.
പദ്ധതി നടപ്പിലാക്കാനുള്ള പണവും, ആഗ്രഹവും സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സര്‍ക്കാരിലെകൃഷി മന്ത്രി കമല്‍ പട്ടേല്‍ കാര്‍ഷിക കടം എഴുതി തള്ളല്‍ പദ്ധതി കമല്‍നാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയ തട്ടിപ്പ് പദ്ധതിയാണെന്ന് പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ ആവശ്യപ്പെടുന്നുവെന്നും കമല്‍ പട്ടേല്‍ പറഞ്ഞു.
20 ലക്ഷത്തിലധികം കര്‍ഷകരുടെ കാര്‍ഷിക കടം ആദ്യ ഘട്ടത്തില്‍ എഴുതി തള്ളിയെന്നും 12 ലക്ഷം കര്‍ഷകരുടെ കടം എഴുതി തള്ളുന്ന പ്രകിയ നടന്നുകൊണ്ടിരിക്കവേ ആണ് ജ്യോതിരാദിത്യ സിന്ധ്യയും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.