ഇലക്ട്രിക് വാഹനവിപണിയിലേക്ക് ഇവോലെറ്റുമായി റിസാല
New Release
ഇലക്ട്രിക് വാഹനവിപണിയിലേക്ക് ഇവോലെറ്റുമായി റിസാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2019, 8:03 pm

റിസാല ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയില്‍ ഇവോലെറ്റ് എന്ന ഇലക്ട്രിക് വാഹന ബ്രാന്റ് അവതരിപ്പിച്ചു. ഇലക്ട്രിക് ക്വാഡ് ബൈക്ക് ,പോളോ പോണി,പോളോ,ഡെര്‍ബി എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളും കമ്പനി പുറത്തിറക്കി. ഇവോലെറ്റ് ഇന്ത്യയില്‍ പ്രയാണം തുടങ്ങിയിട്ടുണ്ട്. വാരിയര്‍ എന്ന പേരിലാണ് ഇലക്ട്രിക് ക്വാഡ് ബൈക്ക് അവതരിപ്പിച്ചത്.

സവിശേഷതകള്‍
ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം ,സ്‌കൂട്ടറിന്റെ ബാറ്ററിയ്ക്ക് 18 മാസവും വാറന്റി വാഗ്ദാനം ചെയ്യുന്നു. വിവിധ മോഡലുകള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനങ്ങളിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് എട്ടുമണിക്കൂറാണ് സമയദൈര്‍ഘ്യം. മൂന്ന് മണിക്കൂറില്‍ ചാര്‍ജ് ചെയ്യാവുന്ന ഫാസ്റ്റ് ചാര്‍ജറും കമ്പനി നല്‍കുന്നു.ടര്‍ രണ്ട് വാട്ടര്‍ പ്രൂഫ് ബിഎല്‍ഡിസി മോട്ടോര്‍ ഉപയോഗിക്കുന്ന ഡെര്‍ബി ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. മൂന്ന് മോഡലുകള്‍ക്ക് യഥാക്രമം 46,499,59,999,39,499 എന്നിങ്ങനെയാണ് വില.