| Monday, 21st January 2019, 7:11 pm

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്നു യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ:2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്നു യു.എസ് ഹാക്കർ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ ആകുമെന്ന് പറഞ്ഞുകൊണ്ട് ഡെമോൺസ്റ്റർഷൻ നടത്തി അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയാണ് ഹാക്കറും സൈബർ വിദഗ്ധനുമായ സയ്ദ് ഷുജ. യു.പി , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും തിരിമറി നടന്നുവെന്നും ദൽഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണ് ആം ആദ്മി പാർട്ടി ജയിച്ചതെന്നും ഷുജ പറയുന്നു.

തെരഞ്ഞെടുപ്പുകളിൽ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിർന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഷുജ നടത്തി. ഇ.വി.എമ്മുകളിൽ നടത്തുന്ന തട്ടിപ്പ് പരസ്യമാക്കാനിരിക്കുകയായിരുന്നു മുണ്ടെ. ഷുജ പറയുന്നു. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.

Also Read ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാരിന്റെ ഹരജികളും ഫെബ്രുവരി 8 ന് പരിഗണിച്ചേക്കും

തന്റെ ജീവന് നേരെ ഭീഷണി ഉണ്ടായിരുന്നാൽ ഇന്ത്യ വിട്ടു അമേരിക്കയിൽ താൻ താമസമാകുകയായിരുന്നുവെന്നും ഷുജ പറഞ്ഞു. ഇന്ത്യയിൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം. ഹാക്ക് ചെയ്യപ്പെട്ടതിനു തനറെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും അത് പരസ്യമാക്കാൻ തയാറാണെന്നും ഷുജ പറയുന്നു. സംഭവത്തെകുറിച്ചറിഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങൾ ഹാക്കറിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധയോടെ കണ്ടു കൊണ്ടിരിക്കുകയാണെന്നും,ഇക്കാര്യത്തിൽ അധികം താമസിയാതെ പ്രതികരിക്കുമെന്നും പറയുന്നു.

ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ ഓഫിസിൽ വെച്ചാണ് ഷുജ ഇ.വി.എം. ഹാക്കിങ്ങിനെ കുറിച്ച് വിശദീകരിക്കുന്നത്. കോൺഗ്രസ് നേതാവ് കപിൽ സിബലും അസോസിയേഷന്റെ ഓഫീസിൽ ഉണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ വരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
Also Read ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് സുരേന്ദ്രന്റെ അഭിഭാഷകന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; ചാനല്‍ ബഹിഷ്‌കരണത്തെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത

പ്രതിപക്ഷം പാർലമെന്റിൽ ഇ.വി.എം.യന്ത്രങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ച് അക്കാര്യത്തിൽ പരിശോധന നടത്താൻ കമ്മിറ്റിയെ രൂപീകരിച്ച ശേഷം വരുന്ന വെളിപ്പെടുത്തൽ കൂടിയാണിത്. തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിനു ഏറ്റവും അനുയോജ്യം ഇ.വി.എം. യന്ത്രങ്ങളാണെന്നാണ് ഇതുവരെ കരുതി പോന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more