| Monday, 21st January 2019, 7:26 pm

വോട്ടിങ് മെഷീനില്‍ അട്ടിമറി; ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ മരണപ്പെട്ടത് ഹാക്കിംഗ് വിവരം വെളിപ്പെടുത്താനിരിക്കെയെന്ന് യു.എസ് ഹാക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വന്‍ അട്ടിമറി നടന്നതായി അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് രാജ്യം. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) നിര്‍മാണത്തില്‍ പങ്കാളിയായ യു.എസ് സൈബര്‍ വിദഗ്ദന്‍ സൈദ് ഷുജയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി അറിയാമായിരുന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നെന്നും ഷുജ വെളിപ്പെടുത്തി.

മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവായ ഗോപിനാഥ് മുണ്ടെ ബി.ജെ.പി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ 2014 ജൂണില്‍ വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു.

Read Also : 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്നു യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തൽ

ലണ്ടനിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ ഓഫിസില്‍ വെച്ചാണ് ഷുജ ഇ.വി.എം. ഹാക്കിങ്ങിനെ കുറിച്ച് വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും അസോസിയേഷന്റെ ഓഫീസില്‍ ഉണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ വരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിപക്ഷം പാര്‍ലമെന്റില്‍ ഇ.വി.എം.യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ച് അക്കാര്യത്തില്‍ പരിശോധന നടത്താന്‍ കമ്മിറ്റിയെ രൂപീകരിച്ച ശേഷം വരുന്ന വെളിപ്പെടുത്തല്‍ കൂടിയാണിത്. തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനത്തിനു ഏറ്റവും അനുയോജ്യം ഇ.വി.എം. യന്ത്രങ്ങളാണെന്നാണ് ഇതുവരെ കരുതി പോന്നത്.

We use cookies to give you the best possible experience. Learn more