അഹമ്മാദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയര്‍ന്നത്.
പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലാവുകയും മിക്കയിടത്തും വിവിപാറ്റ് സംവിധാനം തകരാറിലാവുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുയാണ് കോണ്‍ഗ്രസ്.
Dont Miss സൂറത്തിലും അംറേലിയിലും ഇ.വി.എം അട്ടിമറി നടന്നു; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്; സൂറത്തില്‍ തകരാറിലായത് 70 ശതമാനത്തിലേറെ വോട്ടിങ് മെഷീനുകള്‍
മാത്രമല്ല ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ തെളിവായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട് കോണ്‍ഗ്രസ്.
പോര്‍ബന്തറിലാണ് ഇത്തരമൊരു അട്ടിമറി നടന്നതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ അര്‍ജുന്‍ മൊദാവാഡിയ വെളിപ്പെടുത്തിയത്. ഇവിടുത്തെ ഇ.വി.എമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സൂറത്തിലും അംറേലിയിലും ഇ.വി.എമ്മില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശക്തിസിന്‍ ഗോഹില്‍ നേരത്തെ ആരോപിച്ചിരുന്നു.
പലയിടത്തും വി.വിപാറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇവിടെയെല്ലാം അട്ടിമറി നടന്നതാകാന്‍ സാധ്യതയുണ്ട്. പട്യാദാര്‍ വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള മേഖലകളിലും അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
നല്‍സാദ് ജില്ലയിലാണ് വോട്ടിംഗ് യന്ത്രത്തിലെ പിഴവ് ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സൂററ്റിലെ തന്നെ 70 വോട്ടിംഗ് മെഷിനുകള്‍ക്ക് തകരാറുകള്‍ രേഖപ്പെടുത്തുകയായിരുന്നു.
രാജ്‌കോട്ട്, പോര്‍ബന്തര്‍, എന്നിവിടങ്ങളില്‍ നിന്നും ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അധികൃതര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. രാജ്‌കോട്ടില്‍ തന്നെ അമ്പതോളം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. വോട്ടിംഗ് യന്ത്രത്തിലെ തകരാറുകള്‍ ആദ്യത്തെ മണിക്കൂറുകളിലെ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചു. പല ബൂത്തുകളിലും തെരഞ്ഞെടുപ്പ് ആരംഭിക്കാനും വൈകിയത് വോട്ടര്‍മാരില്‍ എതിര്‍പ്പും അസ്വസ്ഥതയും ഉണ്ടാക്കി.