ന്യൂദല്‍ഹി: ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അട്ടിമറിക്കുന്നത് എങ്ങനെയെന്ന് നിയമസഭയില്‍ വിശദീകരിച്ചതിന് പിന്നാലെ തങ്ങളുടെ അടുത്തുവന്നു കൃത്രിമത്വം തെളിയിക്കാന്‍ ആം ആദ്മിയെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദല്‍ഹി നിയമസഭയില്‍ ഇന്ന് ഉപയോഗിച്ചത് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന തരം യന്ത്രങ്ങളല്ലെന്നും ധൈര്യമുണ്ടെങ്കില്‍ കമ്മീഷന്‍ നടത്തുന്ന “ഹാക്കത്തോണില്‍” പങ്കെടുത്ത് കൃത്രിമത്വം തെളിയിക്കാനുമാണ് കമ്മീഷന്റെ വെല്ലുവിളി.
Related one വോട്ടിങ് മെഷീന്‍ അട്ടിമറിച്ചതെങ്ങിനെയെന്ന് അറിയണ്ടേ click here
നേരത്തെ തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള യന്ത്രത്തില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ടെന്നു പ്രതികരിച്ച കമ്മീഷന്‍ ഇതിനു പിന്നാലെയാണ് തങ്ങള്‍ നടത്തുന്ന ഹാക്കത്തോണില്‍ വന്ന് ഇത് തെളിയിക്കാന്‍ ആം ആദ്മിയെ വെല്ലുവിളിച്ചിരിക്കുന്നത്. കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത ആം ആദ്മി ഹാക്കത്തോണില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.
മെഷീനുകളില്‍ കൃത്രിമത്വം കാണിക്കാനാകുമോ എന്നത് പരിശോധിക്കാനുള്ള അവസരമാണ് കമ്മീഷന്‍ ഹാക്കത്തോണിലൂടെ ഒരുക്കുന്നത്. വോട്ടിങ്ങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നതാണോയെന്ന് അന്ന് ഏവര്‍ക്കും പരിശോധിക്കാവുന്നതാണന്നെ കമ്മീഷന്‍ അറിയിച്ചിരുന്നു.
നിയമസഭയില്‍ പാര്‍ട്ടി കൊണ്ടു വന്ന മെഷീനില്‍ കൃത്രിമത്വം തെളിയിച്ചവര്‍ ഇവിടെയെത്തി ഇത് തെളിയിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
ഇന്ന് ദല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താമെന്ന് ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരീക്ഷണത്തിലൂടെ ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് തെളിയിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉപയോഗിച്ചാണ് എം.എല്‍.എ കാര്യങ്ങള്‍ വിശദീകരിച്ചത്.
വോട്ടിംഗ് ദിവസം ഏതു സ്ഥാനാര്‍ത്ഥി വിജയിക്കണെമെന്ന് തീരുമാനിക്കുന്ന രഹസ്യ കോഡുകള്‍ മെഷീന്‍ തയ്യാറാക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുമെന്നായിരുന്നു സൗരഭ് ഭരദ്വാജ് പറഞ്ഞത്.
You must read this ‘യുവിയെന്നല്ലാതെ മറ്റെന്ത് പേര്‍ ചൊല്ലി വിളിക്കും ഈ പോരാളിയെ’; മത്സരത്തിനിടെ പരുക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി യുവരാജ്; വീഡിയോ
നിയമപ്രകാരം തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇത്തരം യന്ത്രങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഇന്ന് സഭയില്‍ കൊണ്ട് വന്ന വോട്ടിംഗ് യന്ത്രം ഒറിജിനല്‍ അല്ലെന്നും ഹാക്കത്തോണില്‍ പങ്കെടുത്താല്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുയോഗം വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്വം തെളിയിക്കാനായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.