| Sunday, 27th January 2019, 3:05 pm

ഇ.വി.എം ഇലക്ട്രോണിക് ഉപകരണമല്ലേ?.ഹാക്ക് ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടില്ല; വെല്ലുവിളി വേണ്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014ല്‍ ഇ.വി.എം ഹാക്ക് ചെയ്തുവെന്ന യു.എസ് ഹാക്കറുടെ വിവാദ വെളിപ്പെടുത്തലോടെ സമ്മതിദായകരുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇ.വി.എം.ഹാക്ക് ചെയ്യാനാകില്ലെന്ന ഉറച്ച നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീന്‍. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന്റ അവകാശവാദങ്ങളെ പൊളിക്കുകയാണ് സാങ്കേതിക വിദഗ്ധനായ ഹരി.കെ.പ്രസാദ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇ.വി.എം. ഹാക്ക് ചെയ്യാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഒമ്പത് വര്‍ഷം മുമ്പ് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്ത് രാജ്യത്തെ ഞെട്ടിച്ചയാളാണ് ഹരി. അന്ന് കംപ്യൂട്ടര്‍ വിദഗ്ധന്‍ അലക്‌സ് ഹാല്‍ഡര്‍മാന്‍, ഡച്ച് ഹാക്കര്‍ ഗോന്‍ഗ്രിപ് എന്നിവരെ കൂട്ടുപിടിച്ചാണ് ഹരി വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തത്.

സംഭവത്തിന് തൊട്ടുപിന്നാലെ ഹരിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഹരി ഇപ്പോള്‍ ആന്ധ്രാ സര്‍ക്കാരിന്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവും നെറ്റ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ജി.യുമാണ്.

ALSO READ: നാന്റെസില്‍ തളിര്‍ത്ത് കാര്‍ഡിഫില്‍ വിരിയാന്‍ കൊതിച്ച പുഷ്പം; എമിലിയാനോ സലയും കാല്‍പന്ത് ജീവിതവും

2010ലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താമെന്ന് ഹരി തെളിയിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരുന്നു ഹാക്കിങ്. അന്നുകുറച്ചു സമയമാണ് മെഷീന്‍ കിട്ടിയതെന്നും കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താമായിരുന്നെന്ന് ഹരി പറഞ്ഞിരുന്നു.

വോട്ടിങ് മെഷീന്‍ ഹാക്കിങ് വഴി സ്ഥാനാര്‍ഥിക്ക് അനുകൂലമായ ഫലം അട്ടിമറിക്കാനാകുമെന്നും ഹരി വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇ.വി.എമ്മില്‍ മതിയായ സുരക്ഷ ഒരുക്കിയെങ്കിലും ഇ.വി.എം. അട്ടിമറിക്ക് സാധ്യതയുണ്ടെന്ന്തില്‍ ഹരി ഉറച്ച് നില്‍ക്കുന്നു. ഇലക്ട്രോണിക് ഉപകരണമാണോ ഹാക്ക് ചെയ്യാം എന്നാണ് ഹരിയുടെ വാദം.

ALSO READ: ബോംബല്ല, കല്ലാണ് എറിഞ്ഞതെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിരുത്തിയിരുന്നു; നജീബ് കാന്തപുരത്തെ മന:പൂര്‍വം കേസില്‍ കുടുക്കിയെന്നും പി.കെ ഫിറോസ്

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എത് സ്ഥാനാര്‍ഥിക്കാണ് വോട്ട് കിട്ടിയതെന്ന് വ്യക്തമാക്കുന്ന സ്ലിപ് ലഭിക്കുന്ന വിവപാറ്റ് ഇല്ലാത്ത മെഷീനുകളില്‍ അനായാസമായി തിരിമറി നടത്താമെന്ന് ഹരി പറയുന്നു. വ്യക്തമല്ലാത്ത രൂപത്തില്‍ രസീത് നല്‍കാത്ത ഇലക്ട്രോണിക് യന്ത്രം സുരക്ഷിതമല്ലെന്നും ഹരി പറഞ്ഞു.

2019 ഇലക്ഷന് മുമ്പ് എല്ലാ മെഷീനിലും വിവിപാറ്റ് സംവിധാനം കൊണ്ടുവരണമെന്നാണ് ഹരിയുടെ നിര്‍ദേശം. അതേസമയം സ്‌കൈപ്പ് വഴി വന്ന് ഹാക്ക് ചെയ്യാമെന്ന ഹാക്കറോട് ഹരിക്ക് യോജിപ്പില്ല.

We use cookies to give you the best possible experience. Learn more