| Tuesday, 9th May 2017, 3:32 pm

'വോട്ടിങ് മെഷീന്‍ എങ്ങനെ അട്ടിമറിക്കാം' ദല്‍ഹി നിയമസഭയില്‍ എ.എ.പിയുടെ ലൈവ് ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എങ്ങനെ അട്ടിമറിക്കാമെന്നത് ചെയ്തുകാട്ടി എ.എ.പി ദല്‍ഹി നിയമസഭയില്‍. എ.എ.പി എം.എല്‍.എ സൗരഭ് ഭരദ്വാജാണ് ഇ.വി.എം അട്ടിമറി ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തുകാട്ടിയത്.

നിയമസഭയിലെ പ്രദര്‍ശനം കാണാന്‍ ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളെയും എ.എ.പി ക്ഷണിച്ചുവരുത്തിയിരുന്നു.


Must Read: 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലെടുത്ത തീരം ഒരു രാത്രി ‘ഉയിര്‍ത്തെഴുന്നേറ്റു’; വിശ്വസിക്കാനാകാതെ ഗ്രാമവാസികള്‍, വീഡിയോ കാണാം 


പ്രദര്‍ശനത്തിനിടെ സഭയില്‍ ബഹളംവെച്ച ബി.ജെ.പി എം.എല്‍.എ വിജേന്ദ്ര ഗുപ്തയെ സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കി. ബി.ജെ.പിയുടെ നാല് എം.എല്‍.എമാരില്‍ ഒരാളാണ് പുറത്താക്കപ്പെട്ടത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ബി.ജെ.പിക്ക് അനുകൂലമായി അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് എ.എ.പി രംഗത്തെത്തിയത്.

അവര്‍ക്ക് ആവശ്യമുള്ള സ്ഥാനാര്‍ത്ഥിക്ക് ജയിക്കുന്ന തരത്തില്‍ വോട്ടിങ് മെഷീന്‍ ക്രമീകരിക്കാന്‍ രഹസ്യകോഡ് സഹായിക്കും.

തെരഞ്ഞെടുപ്പു മുന്നോടിയായി നടത്തുന്ന പരിശോധന വിജയിച്ച അതേ ഇ.വി.എം തെരഞ്ഞെടുപ്പു സമയത്ത് എങ്ങനെ അട്ടിമറിക്കാമെന്ന് ഇ.വി.എം റീസെറ്റു ചെയ്തുകൊണ്ട് സൗരഭ് ഭരദ്വാജ് സഭയില്‍ പ്രദര്‍ശിപ്പിച്ചു.


Also Read: ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം: വസ്ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികാവയവത്തില്‍ ബിയര്‍ബോട്ടില്‍ കയറ്റി, മുളകുപൊടി വിതറിയെന്നും യുവതി 


രണ്ടു പാര്‍ട്ടികള്‍ക്ക് രണ്ടു വീതം വോട്ടുനല്‍കിയശേഷം ഫലം വരുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമാകുന്നു എന്ന് അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

താന്‍ എഞ്ചിനിയറിങ് പാസായതാണെന്നും 10വര്‍ഷത്തെ സാങ്കേതിക പരിജ്ഞാനമുണ്ടെന്നും അവകാശപ്പെട്ടാണ് സൗരഭ് ഭരദ്വാജ് ഡെമോ കാണിച്ചത്. എബഡഡ് സിസ്റ്റങ്ങളും സോഫ്റ്റുവെയറും ഏതുരീതിയിലാണ് പ്രവര്‍ത്തിക്കുന്നത് തനിക്കറിയാമെന്നു പറഞ്ഞ അദ്ദേഹം വെറും 10മിനിറ്റിനുള്ളില്‍ അട്ടിമറിക്കാന്‍ പറ്റുന്ന ഒന്നാണ് ഇ.വി.എമ്മെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more