1905ലും 'പുരോഗമന' യൂറോപ്പില്‍ മനുഷ്യരെ പ്രദര്‍ശിപ്പിക്കുന്ന 'മൃഗശാല'കള്‍ ഉണ്ടായിരുന്നു; എക്‌സിൽ വൈറലായി ഫോട്ടോകള്‍
World News
1905ലും 'പുരോഗമന' യൂറോപ്പില്‍ മനുഷ്യരെ പ്രദര്‍ശിപ്പിക്കുന്ന 'മൃഗശാല'കള്‍ ഉണ്ടായിരുന്നു; എക്‌സിൽ വൈറലായി ഫോട്ടോകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 6:30 pm

പാരീസ്: 1905ലും ഫ്രാന്‍സില്‍ മനുഷ്യമൃഗശാലയും അടിമക്കച്ചവടവും ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. റെഡിറ്റ് ഒരു പഴയകാല ഫോട്ടോഗ്രാഫ് പ്രസിദ്ധീകരിച്ചതോടെയാണ് ഫ്രാന്‍സിലെ അടിമക്കച്ചവടം വീണ്ടും ചര്‍ച്ചയായത്.

ഒരു നീന്തല്‍ കുളത്തിലേക്ക് ചാടുന്ന ആഫ്രിക്കന്‍ വംശജരെയാണ് ഫോട്ടോയില്‍ കാണുന്നത്. കുളത്തിന് ചുറ്റുമായി അത് നോക്കിനില്‍ക്കുന്ന വെള്ളക്കാരെയും ഫോട്ടോയില്‍ കാണാം. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

‘1905ലെ പാരീസിലെ മനുഷ്യ മൃഗശാല. ഇക്കാലയളവില്‍ യൂറോപ്പിലും അമേരിക്കയിലും മനുഷ്യ മൃഗശാലകള്‍ ഉണ്ടായിരുന്നു. ഏഷ്യാക്കാരെയും അമേരിക്കയിലെ തദ്ദേശീയരെയും ആഫ്രിക്കക്കാരെയുമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്.

Human Zoo in Paris, 1905. The human Zoo definitely existed mainly in Europe and America both Asians, indigenous people of America and Africans were being displayed. The last “Human zoo” in Brussels, Belgium was closed in 1958.
byu/ksyfink ininterestingasfuck


ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ അവസാനത്തെ മനുഷ്യ മൃഗശാല അടച്ചത് 1958ലാണ്,’ എന്ന അടിക്കുറിപ്പോട് കൂടിയാണ് റെഡിറ്റ് ഫോട്ടോഗ്രാഫ് പ്രസിദ്ധീകരിച്ചത്.

മനുഷ്യമൃഗശാലകളുടെ ഫോട്ടോഗ്രാഫുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി ആളുകളാണ് പൊള്ളയായ പുരോഗമനത്തിനെതിരെ പ്രതികരിക്കുന്നത്. ഫോട്ടോഗ്രാഫുകള്‍ മനസിനെ അസ്വസ്ഥമാക്കിയെന്നും ഫോട്ടോയിലെ വസ്തുതകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതല്ലല്ലോയെന്നും ആളുകള്‍ പ്രതികരിച്ചു.

കൂടാതെ 1897ല്‍ ബെല്‍ജിയം രാജാവായിരുന്ന ലിയോപോള്‍ഡ് രണ്ടാമന്‍ ടെര്‍വുറനില്‍ നടന്ന ഒരു കൊളോണിയല്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാനായി സ്ത്രീകളും കുട്ടികളും അടക്കം 267 പേരെ കടത്തിയിരുന്നു. ഇതിന്റെ തെളിവുകളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.


ലിയോപോള്‍ഡ് രണ്ടാമന്‍ തട്ടികൊണ്ടുപോയവരില്‍ ഒരു സ്ത്രീയും ആറ് പുരുഷന്മാരും പ്രദര്‍ശനത്തിനിടെ മരണപ്പെട്ടിരുന്നു. ന്യൂമോണിയയും ഇന്‍ഫ്‌ലുവെന്‍സയും ബാധിച്ചാണ് ഇവര്‍ മരണപ്പെട്ടത്.


നേരത്തെ അമേരിക്കയില്‍ ഉണ്ടായിരുന്ന ഒന്നിലധികം മനുഷ്യമൃഗ ശാലകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Content Highlight: Evidence of human zoos and the slave trade in France in 1905 is again being debated