വാഷിങ്ടൺ: അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള തെളിവുകൾ ഉടൻ വെളിപ്പെടുമെന്ന നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡയറക്ടർ ഹോളണ്ട്. നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ-ട്രാക്കിങ് പ്രോജക്റ്റിനായി വിവിധ ഡോക്യുമെൻ്ററികളിൽ പ്രവർത്തിച്ചിട്ടുള്ള ഹോളണ്ട്, ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ റേഡിയോ തരംഗങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബ്രേക്ക്‌ത്രൂ ലിസൻ്റെ ഭാഗമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ ഈ സിഗ്നൽ പുനർവിശകലനം ചെയ്യുകയാണെന്ന് ഹോളണ്ട് പറഞ്ഞു.
മോസ്‌കോയിൽ ജനിച്ച ഇസ്രഈലി ഭൗതികശാസ്ത്രജ്ഞനായ യൂറി മിൽനറുടെ നേതൃത്വത്തിലുള്ള 100 മില്യൺ ഡോളറിൻ്റെ സംരംഭത്തിലൂടെ അന്യഗ്രഹ ഇൻ്റലിജൻസ്, (SETI) വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘അവർ വിശദാംശങ്ങൾക്കായി തിരയുകയാണ്. അതിനാൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഉണ്ടാകും. കൂടാതെ ശാസ്ത്രജ്ഞർ കണ്ടെത്തിയ റേഡിയോ സിഗ്നലിൻ്റെ ബലഹീനത കാരണം അവർ പല സാങ്കേതിക തടസങ്ങളും നേരിടുന്നുണ്ട്,’ ഹോളണ്ട് അവകാശപ്പെട്ടു.
2019ൽ, ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ഏകദേശം 4.2 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെൻ്റൗറിയുടെ സിസ്റ്റം നിരീക്ഷിക്കുമ്പോൾ ഒരു വിചിത്രമായ സിഗ്നൽ കണ്ടെത്തിയാതായി അദ്ദേഹം പറഞ്ഞു.
ബ്രേക്ക്‌ത്രൂ ലിസൻ കാൻഡിഡേറ്റ്-1 (BLC-1) എന്ന് പേരിട്ടിരിക്കുന്ന ഈ സിഗ്നൽ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളതാണെന്ന് ആദ്യം വിശ്വസിച്ചിരുന്നു, ഇത് ജീവൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.
2021ൽ, ബെർക്ക്‌ലി ഗവേഷകർ പിന്നീട് ഇത് രണ്ട് വ്യത്യസ്ത ഭൂമി-ബൗണ്ട് ട്രാൻസ്മിറ്ററുകൾ പരസ്പരം കൂടിക്കലരുന്നത് മൂലമുണ്ടാകുന്ന തെറ്റായ പോസിറ്റീവ് ആണെന്നും അന്യഗ്രഹജീവികളല്ല എന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നിരുന്നാലും, ബ്രേക്ക്‌ത്രൂ ലിസണിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ച് ഹോളണ്ട് ഉറപ്പിച്ച് പറയുന്നത് ഈ സിഗ്നൽ തീർച്ചയായും ഒരു അന്യഗ്രഹത്തിൽ നിന്ന് ഉത്ഭവിച്ചതാകാമെന്നതിന് ശക്തമായ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഈ സിദ്ധാന്തത്തെ മുതിർന്ന റേഡിയോ ടെലിസ്‌കോപ്പ് അഡ്മിനിസ്‌ട്രേറ്റർ പിന്തുണച്ചിരുന്നു.
Content Highlight: Evidence of alien life to be revealed imminently – NASA-linked director