| Sunday, 15th July 2012, 7:48 pm

ഹവ്വാച്ചീ'സ് പെര്‍ഫോമന്‍സ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

അവന്‍ പുഴയില്‍ ഒന്നുകൂടെ മുങ്ങി നിവര്‍ന്നു.. സ്വര്‍ഗ്ഗത്തില്‍ പോലും ലഭിക്കാത്തൊരു അലൗകികമായ ആഹ്ലാദം അവനില്‍ നിറഞ്ഞൂ… അനിര്‍വ്വചനീയമായ നിര്‍വൃതിയില്‍ മുഴുകി അവന്‍ ഹവ്വയെ നോക്കി.. അവള്‍ ആകെ വിഷാദിച്ച് പുഴയിലെക്ക് ഉത്കഠയോടെയും ആകാംക്ഷയോടെയും നോക്കി നോക്കി നില്‍ക്കുന്നു…


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

ദൈവം പറുദീസയില്‍ നിന്നും പുറത്താക്കിയ ആദം ഹവ്വാ ജോഡികള്‍ ഭൂമിയിലെത്തി. ദൈവത്തിന്റെ ശാപം വാങ്ങിയ മറ്റ് നിരവധി സസ്യങ്ങള്‍, മാമരങ്ങള്‍, പക്ഷികള്‍, മീനുകള്‍, ഡിനോസോറുകള്‍, എന്നിവ ഭൂമിയുടെ അധിപരായ് സുഖിച്ചു രസിച്ചു വാഴുന്ന കാലം.

പുതുതായി ഭൂമിയില്‍ അവതരിച്ച മനുഷ്യരെ കണ്ട് മറ്റ് ജീവജാലങ്ങള്‍ ചിരിച്ചുമറിഞ്ഞു. മരത്തൊലികൊണ്ട് നാണം മറച്ച ആദത്തിനെയും ഹവ്വാച്ചിയേയും നോക്കി കുരങ്ങന്‍ കുഞ്ഞുങ്ങള്‍ പല്ലിളിച്ചു.

ആദത്തിനു ആകെ ചൊറിച്ചില്‍. ഭൂമിയില്‍ എങ്ങനെ ജീവിക്കും…?. ഈച്ചയും കൊതുകും ആദത്തിനെയും ഹവ്വായേയും കഴിയുന്ന രീതിയിലൊക്കെ ദ്രോഹിച്ചു…

ആദത്തിന്റെ ദേഹത്ത് വിയര്‍പ്പ് പൊടിച്ചു. ആദിമ വിയര്‍പ്പ്… അവന്‍ ഭയന്നു പോയി. ഹവ്വയെ തോണ്ടി വിളിച്ചു..

“ദേയ് നോക്കിയേ.. എന്റെ ദേഹം പൊട്ടിയൊഴുകുന്നു….”

ഹവ്വാ വിയര്‍പ്പ് കൈ കൊണ്ട് തോണ്ടിയെടുത്ത് മണത്തൂ… ഒരു മൊശകു മണം… അവളത് രുചിച്ചു നോക്കി… “ഛീ……” അവള്‍ നിലത്തു തുപ്പി..

ആദത്തിനു കോപം വന്നു. അവന്‍ കേരളത്തിലെ പുരുഷന്മാരുടെ ആദിമ രൂപമായി…

“എടീ കശ്മലച്ചീ…. നീ കാരണമാണു എനിക്കീ ദുരിതം വന്നത്. സ്വര്‍ഗ്ഗത്തില്‍ എപ്പോഴും എന്റെ ദേഹത്തിനു എന്തൊരു വാസനയായിരുന്നു… നീ കാരണം എന്റെ തൊണ്ടയില്‍ ഒരു മുഴയും ഇപ്പോ ദാ എന്റെ ദേഹം ചീഞ്ഞ് പൊട്ടിയൊലിക്കുകയും ചെയ്യുന്നു”

ഹവ്വായ്ക്കും ദേഷ്യം വന്നു. അവള്‍ കേരളീയ നാരീമണിയായ്…” പിന്നേ, വല്യ സുഖമല്ലായിരുന്നോ..? മനുഷ്യാ അവിടെ തുണിയുടുക്കാതെ നടന്ന കാലത്തു നിന്നും നിങ്ങളെ നാണവും മാനവുമുള്ളൊരുത്തനാക്കി മാറ്റിയതാണോ ഞാന്‍ ചെയ്യ്ത കുറ്റം..?. താന്‍ നശ്ശിച്ചുപോകത്തേയുള്ളൂ വേണ്ടാതീനം പറഞ്ഞാല്‍..”
[]

ആദം അവളെ ദേഷ്യത്തോടെ നോക്കി…

അവനു ചിരിച്ചമറാന്‍ തോന്നി…

ഹവ്വയുടെ ചെവിയ്ക്കു മുന്നിലൂടെ കവിളിലൂടെ പൊട്ടി യൊഴുകുന്നു… അവനത് തോണ്ടി രുചിച്ചു നോക്കി.. ഇതുവരെ നാവിനു പരിചിതമല്ലാത്തൊരു രുചി…!

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ…!

വീണ്ടും ദേഷ്യം വന്ന അവന്‍ കയ്പ്പ് തുപ്പി…. “നീ ഒരു കാലത്തും നന്നാവത്തില്ലടീ കോപ്പേ..”

ഹവ്വായ്ക്ക് സഹിച്ചില്ല.

അവള്‍ എണീറ്റു നിന്ന് അവന്റെ മുതുകിനു ആഞ്ഞൊരു ചവിട്ടു കൊടുത്തു…

പുഴ…… ആകാശത്തില്‍ നിന്നും പിടിവിട്ടു ഭൂമിയില്‍ വീണ മഴത്തുള്ളികളെ ആശ്വസിപ്പിച്ച് കൂടെക്കൊണ്ടുവരികയാണു.. വീണ്ടും ആകാശത്തിലേക്ക് എത്തിക്കാമെന്ന് പ്രലോഭിപ്പിച്ച്…

ആദം ഒരു ഫുട്‌ബോള്‍ പോലെ തെറിച്ചു പോയി……..അവനൊരു പുഴയിലേക്കാണു ചെന്നു വീണത്.

പുഴ…… ആകാശത്തില്‍ നിന്നും പിടിവിട്ടു ഭൂമിയില്‍ വീണ മഴത്തുള്ളികളെ ആശ്വസിപ്പിച്ച് കൂടെക്കൊണ്ടുവരികയാണു.. വീണ്ടും ആകാശത്തിലേക്ക് എത്തിക്കാമെന്ന് പ്രലോഭിപ്പിച്ച്… പോരുന്ന വഴിക്ക് കരിമ്പാറകളുടെ മുഞ്ഞിക്കിടിച്ചും…നദിയിലേക്ക് ചാഞ്ഞു നിന്ന മരങ്ങളുടെ ഇലകളില്‍ ചുംബിച്ചും… അടര്‍ന്നു വീണ പൂക്കളെ നെഞ്ചേറ്റിയും… അലസമായും ചിലപ്പോള്‍ ചടുല നൃത്തത്തോടെയും മറ്റു ചിലപ്പോള്‍ ആത്മഹത്യാപ്രവണതയോടെ, സാഹസികമായി മലമുകളില്‍ നിന്നും കുതിച്ച് ചാടിയും അവള്‍ ഒഴുകി വന്നു..

തന്റെ മാറിലേക്ക് തെറിച്ചു വീണ ആദത്തെ അവള്‍ മുക്കിയെടുത്തു… കുളിരിന്റെയും ജലത്തിന്റെയും സ്പര്‍ശത്താല്‍ ആദത്തിന്റെ മനസ്സും ശരീരവും തണുത്തൂ…

അവന്‍ പുഴയില്‍ ഒന്നുകൂടെ മുങ്ങി നിവര്‍ന്നു.. സ്വര്‍ഗ്ഗത്തില്‍ പോലും ലഭിക്കാത്തൊരു അലൗകികമായ ആഹ്ലാദം അവനില്‍ നിറഞ്ഞൂ… അനിര്‍വ്വചനീയമായ നിര്‍വൃതിയില്‍ മുഴുകി അവന്‍ ഹവ്വയെ നോക്കി.. അവള്‍ ആകെ വിഷാദിച്ച് പുഴയിലെക്ക് ഉത്കഠയോടെയും ആകാംക്ഷയോടെയും നോക്കി നോക്കി നില്‍ക്കുന്നു…

ആദത്തിനു ഹവ്വയോട് എന്തോ തോന്നി… ഹൃദയത്തില്‍ ഒരു തേങ്ങല്‍… അവളെ വേദനിപ്പിച്ചതില്‍ ഒരു നൊമ്പരം… ദൈവം അവനെ വിട്ടുകളഞ്ഞതിലുള്ള വേദന അവന്‍ മറന്നൂ… ഹവ്വയുടെ കണ്ണുകളില്‍ പുഴയൊഴുകുന്നൂ…….

അവന്‍ മധുരിച്ച് വിളിച്ചൂ…
“ഹവ്വാച്ചീ…”

അവള്‍ അതിമധുരമായി വിളികേട്ടൂ…”എന്തോ”

“ഇറങ്ങി വാ…” അവന്‍ വിളിച്ചു…

അവള്‍ പുഴയിലേക്ക് കാലെടുത്തുവെച്ച്, കുളിരില്‍ ഭയന്ന് കാലുവലിച്ചു..!

അവന്‍ പുഴയില്‍ നിന്നും കരയിലേക്ക് കയറിവന്നു…

ഹവ്വയെ കൈകളില്‍ കോരിയെടുത്ത് പുഴയിലേക്കിറങ്ങി…

പുഴയില്‍ മുങ്ങി നിവര്‍ന്ന് ഹവ്വാ ഉച്ചത്തില്‍ ചിരിച്ചു പറഞ്ഞൂ…

“നമ്മുടെ രോഗത്തെ കഴുകി കളയുന്ന മരുന്നാണീ……….


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

We use cookies to give you the best possible experience. Learn more