ഏറ്റവും ജനപ്രിയമായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുകയാണ്. ജൂലൈ 29 മുതല്‍ ഇതു ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിന്‍ഡോസ് 10 സ്വന്തമാക്കുന്നതിനു മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍
വിന്‍ഡോസ് 10 ന്റെ വില
ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം. എന്നിരുന്നാലും ചില തടസങ്ങളുണ്ട്. സൗജന്യമായി ലഭിക്കണമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒ.എസ് വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവയിലേതെങ്കിലും ആയിരിക്കണം.
പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു എത്ര വിലവരുമെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 119 ഡോളര്‍ (ഏകദേശം 8,000രൂപ) ഓളമാണ് വില. 2016 ജൂലൈ വരെ മാത്രമേ വിന്‍ഡോസ് 10 സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 പറ്റുമോ എന്ന് എങ്ങനെ അറിയാം?
“മൈക്രോസോഫ്റ്റിന് ഗെറ്റ് വിന്‍ഡോസ് 10 എന്ന ഒരു ആപ്പുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ് 8.1ലാണെങ്കില്‍ ഈ ആപ്പ് സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. വിന്‍ഡോസ് 7ലാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഓഫര്‍ ലഭിക്കും.
ഈ ആപ്പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ആയി അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും.
എങ്ങനെ വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യാം
ഗെറ്റ് വിന്‍ഡോസ് 10 ആപ്പുപോലെ വിന്‍ഡോസിന്റെ മേല്‍പ്പറഞ്ഞ രണ്ടു റിലീസുകളിലും പുതിയ ഓപ്പറേറ്റീവ് സിസ്റ്റത്തിന്റെ കോപ്പി ഡെസ്‌ക്ടോപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ടാസ്‌ക്ബാറിലെ ചെറിയ വിന്‍ഡോസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ ഡൗണ്‍ലോഡ് മെനു കാണാം. അതില്‍ ക്ലിക്ക് ചെയ്തു ഡൗണ്‍ലോഡ് ചെയ്യാം.
വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ടോ?
സൈബര്‍ സുരക്ഷയുടെ കാര്യം നോക്കുമ്പോള്‍ ഏറ്റവും പുതിയതാണ് എല്ലായ്‌പ്പോഴും മികച്ചത്. വിന്‍ഡോസ് 10 വളരെ ഉപകാരപ്രദമായ ഫീച്ചേഴ്‌സാണ് നല്‍കുന്നത്.
സ്റ്റാര്‍ട്ട്‌മെനു തിരിച്ചുവരികയാണ്. അത് എല്ലാ കാര്യങ്ങളും ലളിതമാക്കും. മൈക്രോസോഫ്റ്റിന്റെ ശബ്ദസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടാനയെ പുതിയ എഡ്ജ് ബ്രൗസറില്‍ കുടിയിരുത്തിയിട്ടുണ്ട് എന്നതാണ് വിന്‍ഡോസ് 10ന്റെ മറ്റൊരു സവിശേഷത.
കൂടുതല്‍ വായിക്കുക
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് കുട്ടിക്കളിയല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!