| Saturday, 4th February 2023, 5:08 pm

പ്രോസ്റ്റേറ്റ് കാന്‍സര്‍ അറിയേണ്ടേതെല്ലാം

ഡോ. ഷൗഫീജ് പി.എം.

എന്താണ് പ്രോസ്റ്റേറ്റ് കാന്‍സര്‍?

പുരുഷന്മാരില്‍ മലാശയത്തിനും മൂത്ര സഞ്ചിക്കും ഇടക്ക് കാണുന്ന ഗ്രന്ഥി ആണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പുരുഷ പ്രത്യുത്പാദന സംവിധാനത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന സ്രവം പുരുഷ ബീജത്തിന്റെ പ്രവര്‍ത്തനത്തിനു വളരെയേറെ ആവശ്യം ഉള്ള ഒരു ഘടകം ആണ്. ആ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍

 ഏതു വയസ്സ് പ്രായം ഉള്ളവരില്‍ ആണ് ഈ കാന്‍സര്‍ കണ്ടു വരാറ്?

60 വയസ്സ് കഴിഞ്ഞ പുരുഷന്മാരില്‍ ആണ് ഈ അസുഖം സാധാരണ ആയി കണ്ടു വരാറ്. പക്ഷെ 40-60 വയസ്സിനിടയില്‍ പ്രായം ഉള്ളവര്‍ക്കും ഈ അസുഖം വരാം.

എത്ര സാധാരണ ആണ് ഈ അസുഖം?

ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം ലക്ഷത്തില്‍ ഒന്‍പതോ പത്തോ പുരുഷന്‍ മാര്‍ക്ക് വരാവുന്ന അസുഖം ആണ് ഇത്. എന്നാല്‍ അമേരിക്കയില്‍ ലക്ഷത്തില്‍ നൂറ്റിപ്പത് (110/ 1 lakh population ) പുരുഷന്മാര്ക്ക് വരെ ഇത് കണ്ടു വരുന്നു. വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ നാട്ടില്‍ ഈ അസുഖം കുറവാണ് എന്നര്‍ത്ഥം.

 എന്തൊക്കെ ആണ് രോഗലക്ഷണങ്ങള്‍?

മൂത്ര തടസം, മൂത്രം ഒഴിഞ്ഞു പോകാനുള്ള ബുദ്ധിമുട്ട്, മൂത്രം പിടിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനുണ്ടെന്ന തോന്നല്‍, മൂത്രത്തിലൂടെ രക്തം പോകുക, മൂത്രം പോകുമ്പോള്‍ വേദന, നടു വേദന ഇങ്ങനെ പല രോഗലക്ഷങ്ങളും രോഗികള്‍ പ്രകടമാക്കാം. പക്ഷെ തുടക്കത്തിലെ സ്റ്റേജില്‍ പലപ്പോഴും ഒരു രോഗ ലക്ഷണങ്ങളും പ്രകടമാകണമെന്നില്ല. മുകളില്‍ പറഞ്ഞ ലക്ഷങ്ങള്‍ എല്ലാം തന്നെ പ്രോസ്റ്റേറ്റ് കാന്‍സര്‍ നു മാത്രം ഉള്ളതല്ല. പ്രായമായവരില്‍ കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (benign prostatic hyperplasia ), പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അണു ബാധ ( prostatitis )ഇവിയെല്ലാം മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടമാക്കാം. അതു കൊണ്ടു ഇത്തരം ലക്ഷങ്ങള്‍ പ്രകടമായാല്‍ ഒരു യൂറോളജിസ്‌റ് നെ കാണിച്ചു വിശദ മായ പരിശോധന നടത്തണം.

എന്തൊക്കെ ആണ് കാരണങ്ങള്‍?

മിക്ക കാന്‍സര്‍ പോലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം

1) ഏറ്റവും വലിയ ഘടകം പുരുഷന്‍ ആണെന്നതാണ്. കാരണം ഈ കാന്‍സര്‍ ഹോര്‍മോണ്‍ ഡിപെന്‍ഡന്റ് കാന്‍സര്‍ ആണ്. അതായത് പുരുഷ ഹോര്‍മോണ്‍ ആയ testosterone ഈ കാന്‍സര്‍ ന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്

2) രണ്ടാമത്തെ ഘടകം പ്രായം ആണ്. പ്രായം കൂടുന്നതിന് അനുസരിച്ചു പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍ ആണ്. മുന്നേ സൂചിപ്പിച്ച പോലെ 60 വയസ്സ് പിന്നിട്ടവരില്‍ ആണ് സാധ്യത കൂടുതല്‍. 10 പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളെ എടുത്തു പരിശോധിച്ചാല്‍ 6 പേരും അറുപതു വയസ്സ് പിന്നിട്ടവര്‍ ആയിരിക്കും.

3) പാരമ്പര്യം : കുടുംബത്തില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തന അര്‍ബുദം, അണ്ഡശയ കാന്‍സര്‍, കുടലിന്റെ കാന്‍സര്‍ എന്നിവ ഉണ്ടെങ്കില്‍ വരും തലമുറയ്ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍ ആണ്. അത്തരം രോഗികളില്‍ നേരത്തേ കാന്‍സര്‍ കണ്ടെത്താനുള്ള സ്‌ക്രീനിംഗ് കൂടുതല്‍ പ്രമുഖ്യ ത്തോടെ നടപ്പാക്കണം. അത്തരം രോഗികളില്‍ ജനിതക പരിശോധന യുടെ സാധ്യത ഒരു വിദഗ്ദ്ധ നായ ഡോക്ടറെ കണ്ടു ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും

4) ഭക്ഷണക്രമം / ജീവിതക്രമം : കൊഴുപ്പേറിയ ഭക്ഷണം വ്യായാമം ഇല്ലായ്മ എന്നിവ പൊണ്ണ ത്തടി ക്കും അതുവഴി പ്രോസ്റ്റേറ്റ് കാന്‍സര്‍ നും കാരണ ഹേതു ആയേക്കാം. ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പാലും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം അതു വഴിയുള്ള കാല്‍സ്യം ഉപഭോഗം പ്രോസ്റ്റേറ്റ് കാന്‍സര്‍ നു ഒരു കാരണം ആയി പറയാറുണ്ട്

5)വംശീയത: ആഫ്രിക്കന്‍ വംശജരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കാണാറുണ്ട്. പൊതുവെ ഏഷ്യന്‍ വംശജരില്‍ അമേരിക്ക ക്കാരെ അപേക്ഷിച്ചു പ്രോസ്റ്റേറ്റ് കാന്‍സര്‍ നു ഉള്ള സാധ്യത കുറവാണ്.

എങ്ങനെ കണ്ടെത്താം?

മുകളില്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു യൂറോളജിസ്‌റ് നെ സമീപിച്ചാല്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ടെസ്റ്റ് കള്‍ നടപ്പാക്കിയാല്‍ കാന്‍സര്‍ നേരത്തേ തന്നെ കണ്ടെത്താം. Digital rectal examination ( മലദ്വാരം വഴി പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ദൃഡത പരിശോധന ), രക്തത്തില്‍ നടത്തുന്ന PSA പരിശോധന എന്നിവ ആണ് സാധാരണ നടത്താനുള്ള പരിശോധന കള്‍. ശേഷം ബിയോപ്‌സി നടത്തി കാന്‍സര്‍ ഉറപ്പു വരുത്തും.

രോഗത്തിന്റെ സ്റ്റേജ് അല്ലെങ്കില്‍ വ്യാപന തോത് എങ്ങനെ മനസിലാക്കാം?

MRI, CT Scan, Bone scan, PSMA PET CT എന്നീ ടെസ്റ്റുകള്‍ വഴി അസുഖത്തിന്റെ വ്യാപന തോത് മനസിലാക്കാം. ഏതു ടെസ്റ്റ് ആണ് നടത്തേണ്ടത് എന്നത് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം അനുസരിച്ചു ചെയ്യാവുന്നതാണ്

എങ്ങനെ ചികിത്സിക്കാം?

രോഗത്തിന്റെ ചികിത്സ രോഗത്തിന്റെ സ്റ്റേജ് നെ അനുസരിച്ചിരിക്കും.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു അസുഖം ആണെങ്കില്‍ ചികിത്സ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ നീക്കം ചെയ്യുക എന്നുള്ളതാണ് ( radical prostatectomy ). ഇപ്പോള്‍ പുതിയ ചികിത്സ രീതികള്‍ ആയ റോബോട്ടിക് സര്‍ജറി വഴിയെല്ലാം അധികം ബുദ്ധിമുട്ട് കൂടാതെ തന്നെ ഈ ചികിത്സ നടപ്പിലാക്കാവുന്നതാണ്. സര്‍ജറി കഴിഞ്ഞ ശേഷം ചില രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ ഡോക്ടര്‍ മാര്‍ അനുശാസിക്കാറുണ്ട്.
ഇനി സര്‍ജറി പറ്റാത്ത രോഗികള്‍ക്ക് androgen deprivation therapy യും റാഡിക്കല്‍ റേഡിയോതെറാപ്പി യും അനുശാസിക്കാറുണ്ട്.

ഇനി ബാക്കി അവയവ ങ്ങളിലേക്ക് വ്യാപിച്ച ഒരു അസുഖം ആണെങ്കില്‍ ചികിത്സ കുറച്ചു വ്യത്യസ്ത മായിരിക്കും. മുന്നേ സൂചിപ്പിച്ച പോലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ അതിന്റെ വളര്‍ച്ച ക്കു പുരുഷ ഹോര്‍മോണ്‍ നെ വളരെയേറെ ആശ്രയിക്കാറുണ്ട്. ചികിത്സ യുടെ ഒരു പ്രധാന ഘടകം ആണ് testosterone എന്ന പുരുഷ ഹോര്‍മോണ്‍ ന്റെ അളവ് കുറക്കുക എന്നുള്ളത്. ഇത് രണ്ട് വിധത്തില്‍ ചെയ്യാം. ആദ്യത്തേത് സര്‍ജറി വഴി : അഥവാ വൃഷണം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ( surgical castration ). കാരണം testosterone ന്റെ ഉത്പാദനം നടക്കുന്നത് വൃഷണത്തില്‍ നിന്നാണ്. വൃഷണം നീക്കം ചെയ്യാന്‍ ചില രോഗികള്‍ക്ക് മാനസിക മായ ബുദ്ധിമുട്ട് കള്‍ ഉണ്ടാകാം. അത്തരം രോഗികളില്‍ ഇന്‍ജെക്ഷന്‍ വഴി testosterone ന്റെ അളവ് കുറക്കാം ( medical castration ).
മുകളില്‍

content highlight: Everything you need to know about prostate cancer

ഡോ. ഷൗഫീജ് പി.എം.

കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് അമേരിക്കന്‍ ഓങ്കോളജി

We use cookies to give you the best possible experience. Learn more