ബ്രസീലിയ: എല്ലാവര്‍ക്കും കൊവിഡ് 19 ബാധിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബോല്‍സൊനാരോ. കൊവിഡിനെ നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെങ്കിലും രോഗത്തെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും ഇതിന് തയാറാകണം. 65 വയസായ തന്നെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലാണ് പെടുത്തിയിരുന്നത്’, ബോല്‍സൊനാരോ പറഞ്ഞു.
ജൂലൈ 7 നാണ് ബോല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. കൊവിഡിനെ നേരത്തെ ചെറിയ പനിയായിട്ടായിരുന്നു ബോല്‍സൊനാരോ താരതമ്യം ചെയ്തിരുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീലാണ് രണ്ടാമത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക