ന്യൂദല്‍ഹി: എന്‍.ഡി.എയ്‌ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവരും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം.
ബി.ജെ.പിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും മമത പറഞ്ഞു.
അതേസമയം പ്രതിപക്ഷകക്ഷികളുടെ സംയുക്തയോഗം നവംബര്‍ 22 ല്‍ നിന്ന് മാറ്റിവെച്ചു. പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിനായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്.
ALSO READ: ശബരിമലയിലെ നിരോധാനാജ്ഞ ലംഘിക്കല്‍; കെ. സുരേന്ദ്രന് ജാമ്യമില്ല, അറസ്റ്റിലായ 68 പേര്‍ റിമാന്‍ഡില്‍
എന്നാല്‍ അടുത്തിടെ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വന്നത് സഖ്യചര്‍ച്ചകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മഹാസഖ്യത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുമെന്നായിരുന്നു നായിഡു അറിയിച്ചിരുന്നത്.
പ്രതിപക്ഷത്തെ എല്ലാ കക്ഷികളും നേതൃമുഖമാണെന്ന മമതയുടെ പ്രതികരണവും നായിഡുവിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടിയായി. അതേസമയം സംയുക്തയോഗം നീട്ടിവെച്ചതിനെതിരെ മമത രംഗത്തെത്തി.
യോഗം അനിശ്ചിതമായി നീണ്ടുപോയാല്‍ ഐക്യത്തെ ബാധിക്കുമെന്ന സൂചനയും മമത നല്‍കി.
നേരത്തെ ദല്‍ഹിയിലെത്തി ചന്ദ്രബാബു നായിഡു ബി.എസ്.പി. നേതാവ് മായാവതി, എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാള്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
WATCH THIS VIDEO: