| Saturday, 27th May 2023, 7:47 pm

നാളെ ധോണിയുടെ അവസാന മാച്ചോ; സങ്കടം മറച്ചുവെക്കാതെ ആരാധകര്‍; കണ്ണുകള്‍ നിറയാതെ ഈ വീഡിയോ കാണാനാകില്ല

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് ആരാധകരുടെ ആശങ്കകള്‍ പങ്കുവെക്കുന്ന വീഡിയോയുമായി് ഐ.പി.എല്‍ സംഘാടകര്‍. ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ മാത്രമല്ല, ഏതൊരു ഗ്രൗണ്ടിലും എതിരാളികളുടെ പോലും സ്‌നേഹവും ബഹുമാനവും നേടിയെടുക്കുന്നൊരു വികാരമാണെന്നാണ് ഐ.പി.എല്‍ അധികൃതര്‍ പറഞ്ഞുവെക്കുന്നത്.

നാളത്തെ ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ആരാധകരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയൊരു ലഘുവീഡിയോയും അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ കൂളിന്റെ ആരാധകരുടെ കണക്കെടുക്കുമ്പോള്‍ പ്രായംഅതിലൊരു ഘടകമേയല്ലെന്നാണ് ഈ വീഡിയോ സാക്ഷ്യപ്പെടുത്തുന്നത്.

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ധോണിയെ കാണാനാണ് ഗ്രൗണ്ടിലെത്തുന്നതെന്ന് വെളിപ്പെടുത്തുന്നുണ്ട്. അതേസമയം, മഹേന്ദ്ര സിങ് ധോണിയെ പോലൊരു നായകന്‍ ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി എത്തില്ലെന്നും, ഇടറുന്ന കണ്ഠത്തോടെ ഒരു ആരാധകന്‍ ഉറപ്പിച്ച് പറയുകയാണ് ഒരു ആരാധകന്‍.

കഴിഞ്ഞ പത്ത് വര്‍ഷമായി ധോണിയെ കാണാന്‍ വേണ്ടിയാണ് താന്‍ ഗ്രൗണ്ടില്‍ സെക്യൂരിറ്റി ജോലിക്കെത്തുന്നത് എന്നും അദ്ദേഹം പറയുന്നു. ‘ധോണിയെ ഞങ്ങള്‍ മിസ് ചെയ്യും. അദ്ദേഹം ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി എത്തില്ലെന്ന് കേള്‍ക്കുന്നുണ്ട്. അത് സത്യമാണോയെന്ന് അറിയില്ല.

എത്ര ആളുകള്‍ ചെന്നൈയുടെ ക്യാപ്റ്റന്‍മാരായി വന്നാലും അവരൊന്നും ധോണിയെപ്പോലെ ആകില്ലെന്ന് ഉറപ്പുണ്ട്. ഞാന്‍ ഉറങ്ങുമ്പോള്‍ അദ്ദേഹം സ്വപ്‌നത്തില്‍ വരാറുണ്ട്’ സെക്യൂരിറ്റി ഗാര്‍ഡായ ജ്ഞാനപ്രകാസം പറയുന്നു. ധോണിയെ നേരില്‍ വലിയ ആകാംക്ഷയാണുള്ളതെന്ന് ഒരു കൊച്ച് ആരാധകനും ഈ വീഡിയോയില്‍ പറയുന്നു.

ധോണിയും ആരാധകരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. ഇത് പോലുള്ള വീഡിയോകള്‍ കണ്ണുകള്‍ നിറയാതെ കാണാനാകില്ലെന്നാണ് ധോണി ആരാധകന്‍ ഈ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ധോണി കളി മതിയാക്കരുതെന്നും ആരാധകര്‍ സങ്കടത്തോടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

content highlights: Everyone is an ms dhoni fan, IPL shares tribute video

We use cookies to give you the best possible experience. Learn more