'ഓരോ തവണ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോളും എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നു'; തുറന്ന് പറഞ്ഞ് ഫറാ ഖാന്‍
Daily News
'ഓരോ തവണ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോളും എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നു'; തുറന്ന് പറഞ്ഞ് ഫറാ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2017, 10:42 pm

മുംബൈ: ബോളിവുഡിന്റെ മൂന്ന് താരങ്ങളെ ലോകം ആദ്യമായി കണ്ട ദിവസമായിരുന്നു ഇന്നലെ. സാവരിയയിലൂടെ രണ്‍ബീര്‍ കപൂറും സോനം കപൂറും എത്തിയപ്പോള്‍ ഷാരൂഖിന്റെ നായികയായി ദിപിക പദുക്കോണും നവംബര്‍ 9 ന് അരങ്ങേറ്റം കുറിച്ചു. രണ്ട് ചിത്രവും പത്ത് വര്‍ഷം പിന്നിട്ട ദിവസം അണിയറ പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി.

പത്തു വര്‍ഷത്തെ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സോനം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയപ്പോള്‍ ഓം ശാന്തി ഓമിന്റെ സംവിധായികയായ ഫറാ ഖാനും നൊസ്റ്റാള്‍ജിക് മൂഡിലായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസം ഫറ വെളിപ്പെടുത്തിയിരുന്നു.

ഓം ശാന്തി ഓമിന്റെ ചിത്രീകരണം നടക്കുന്നതിനിടെ മൂന്ന് കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്നു ഫറ. ചിത്രത്തിലെ നായകനും സുഹൃത്തുമായ ഷാരൂഖ് തനിക്ക് ഇരിക്കാനായി പ്രത്യേകം തയ്യാറാക്കിയ കൗച്ച് കൊണ്ടു വന്നിരുന്നുവെന്ന് ഫറ പറയുന്നു.


Also Read: ‘സൂപ്പര്‍ സ്റ്റാര്‍ ഇമേജും തൊട്ടുകൂടായ്മയും’; ക്രിസ്റ്റിയാനോയെ പുറത്താക്കാന്‍ സഹതാരങ്ങള്‍ സിദാനോട് ആവശ്യപ്പെട്ടു; റയലില്‍ ചേരിപ്പോരോ?


” നല്ല ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഷാരൂഖ് എനിക്കായ വലിയ തടിയന്‍ കൗച്ച് കൊണ്ടു വന്നിരുന്നു. അതില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അവിടെയിരുന്ന് ഒച്ചയിട്ടാല്‍ മതിയെന്നായിരുന്നു പറഞ്ഞത്.” ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫറ മനസു തുറന്നത്.

ഗര്‍ഭിണിയായിരുന്നതിനാല്‍ ചിത്രത്തിലെ ഗാനമായ ദര്‍ദേ ഡിസ്‌കോ ഷൂട്ട് ചെയ്തിരുന്ന സമയത്ത് തനിക്ക് ഇടയ്ക്കിടയ്ക്ക് ഛര്‍ദിക്കാന്‍ വരുമായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

“ദര്‍ദേ ഡിസ്‌കോയുടെ സമയത്ത് എനിക്ക് മോണിംഗ് സിക്ക്‌നസ് ആയിരുന്നു. രസമെന്തെന്നാല്‍ ഓരോ തവണ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോളും എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നു. അതു കാണുമ്പോള്‍ ഷാരൂഖിന് ദേഷ്യം വരുമായിരുന്നു. അപ്പോള്‍ നിന്റെ ബോഡി അടിപൊളിയാണ്. ഞാന്‍ ഛര്‍ദ്ദിക്കുന്നത് മൂന്ന് പേര്‍ എന്റെ വയറ്റില്‍ ഉള്ളതു കൊണ്ടാണെണ് പറയുമായിരുന്നു ഞാന്‍.” ഫറ പറയുന്നു.

ഷാരൂഖ് ഖാന്‍ തന്റെ സിക്‌സ് പാക്കുമായി ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ദാനമായിരുന്നു ദര്‍ദേ ഡിസ്‌കോ.