ന്യൂദല്‍ഹി: ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മുകളിലായി ബി.ജെ.പിയുടെ പതാക പുതപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ബൃന്ദാ കാരട്ടിന്റെ വിമര്‍ശനം.
ഒരു പാര്‍ട്ടി നേതാവിന്റ ഭൗതികദേഹത്തിന് ആദരമര്‍പ്പിക്കാന്‍ അവരുടെ പാര്‍ട്ടി പതാക പുതപ്പിക്കുന്നത് സാധാരണയാണെന്നും പക്ഷേ അത് ദേശീയ പതാകയ്ക്ക് താഴെയാണ് വരേണ്ടതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
പരസ്യമായ ക്ഷമാപണം നടത്താനുള്ള മാന്യത ബി.ജെ.പിക്ക് ഇല്ലെങ്കില്‍, അത് വ്യക്തമാക്കുന്നത് ദേശീയ പതാകയോടുള്ള ആദരവ് ബി.ജെ.പിക്ക് അത്ര എളുപ്പമുള്ള കാര്യമല്ലെന്നുതന്നെയാണ് എന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
വാസ്തവത്തില്‍, ആര്‍.എസ്.എസ് ഒരിക്കലും ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി അംഗീകരിച്ചിരുന്നില്ലെന്നും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ 1947 ജൂലൈ 17 ലെ ഒരു എഡിറ്റോറിയലില്‍ കാവിക്കൊടി ദേശീയ പതാകയായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബൃന്ദാ കാരാട്ട് പറഞ്ഞു.
അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. ഉയര്‍ന്നുവന്നിരുന്നു. കല്ല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചതായിട്ടാണ് ആരോപണം.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചിരിക്കുന്നതായി കാണുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ കല്യാണ്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: every example of the BJP’s insult to national secular symbols must be opposed says Brinda Karat