ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സുരക്ഷ, പൊതുജനക്ഷേമം, പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ ഏഴ് വര്‍ഷം ഇന്ത്യ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് ഷാ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തിയത്.
‘മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തി. മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യ ശക്തിയുള്ള രാജ്യമായി.
PM @NarendraModi has always made it clear that his aim as well as the government’s purpose is to serve 135 crore Indians. The spirit of ‘Seva’ has been a guiding light for the government in each step it has taken.
Some glimpses of #7YearsOfSeva.https://t.co/hxpjDOOmdC
— Amit Shah (@AmitShah) May 30, 2021
ഏഴുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തി. എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയങ്ങളാല്‍ മറികടക്കാന്‍ സാധിക്കും,’ അമിത് ഷാ പറഞ്ഞു.
അതേസമയം,ലോകത്ത് കഴിഞ്ഞ നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും അപകടകാരിയായ വൈറസാണ് കൊവിഡ് മഹാമാരിയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.