ദോഹ: ഇന്ത്യയിൽ കുട്ടികൾക്കെതിരായ അതിക്രമം പോലും ന്യായീകരിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നു നോബൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥി. “അജ്യാൽ” ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം ദോഹയിലെത്തിയത്.
ഇന്ത്യയിൽ കുട്ടികളുടെ അവകാശങ്ങൾ ദാക്ഷിണ്യമില്ലാതെ ഹനിക്കപ്പെടുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കാശ്മീരിൽ എട്ട് വയസ്സുകാരിയായ ആസിഫ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്തിന്റെ മുഖത്തിനേറ്റ ഉണങ്ങാത്ത മുറിവാണെന്നും അദ്ദേഹം പറഞ്ഞു.
Also Read ഓസ്‌ട്രേലിയയില്‍ ആര് ജയിക്കും; വാട്ട്‌സണ് പറയാനുള്ളത്
പക്ഷെ ചിലർ പ്രതികൾക്ക് അനുകൂലമായി പ്രകടനം നടത്തി കുറ്റക്കാർക്കെതിരെയുള്ള നടപടികൾ തടസപ്പെടുത്താൻ ശ്രമം നടത്തി. ക്രൂരമായ ആക്രമണം പോലും ന്യായീകരിക്കപ്പെടുന്ന അവസ്ഥ അങ്ങേയറ്റം അപലപനീയമാണ്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനായി കശ്മീർ മുതൽ കന്യാകുമാരി വരെ “കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷ”ന്റെ നേതൃത്വത്തിൽ ഞങ്ങൾ മാർച്ച് നടത്തി. യുദ്ധങ്ങളിലും ആഭ്യന്തരകലഹങ്ങളിലും ഇരകളാകുന്നത് എപ്പോഴും കുട്ടികളും സ്ത്രീകളുമാണ്. സിറിയ, യമൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, എന്നീ രാജ്യങ്ങളിൽ ഇരകൾ ഭൂരിഭാഗവും കുട്ടികളാണ്.
Also Read ഫ്രാന്‍സില്‍ തല്‍കാലം അടിയന്തിരാവസ്ഥയില്ലെന്ന് സര്‍ക്കാര്‍
അടിമപ്പണി, കാലാവസ്ഥാവ്യതിയാനം, പട്ടിണി, സാമൂഹികപ്രശ്നങ്ങൾ എന്നീ കാരണങ്ങൾ കൊണ്ട് കുട്ടികൾ പലയിടത്തുനിന്നും പലായനം ചെയ്യേണ്ടി വരികയാണ്. ലോകത്താകെ അഞ്ചുകോടിയോളം കുട്ടികൾ പലകാരണങ്ങളാൽ സുരക്ഷിതതാവളം തേടുകയാണ്. മൂന്ന് കോടി കുട്ടികൾ ഇപ്പോഴും അഭയാർഥികളായി തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിൽ സ്ഥിതി പിന്നെയും ഗുരുതരമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതരാകേണ്ടി വരുന്നു. മാതാപിതാക്കൾ ഇതിന് പലപ്പോഴും കൂട്ടുനിൽകേണ്ടി വരുന്നു.
ബാലവേല, ലൈംഗികപീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വീഡിയോ ചിത്ര നിർമ്മാണം എന്നിവഅടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. ഇതിൽ ചൈൽഡ് പ്രോണോഗ്രഫി വീഡിയോ നിർമ്മാണം വൻ ബിസിനസായി മാറിയിട്ടുണ്ട്. സത്യാർത്ഥി കൂട്ടിച്ചേർത്തു.
Also Read രാജീവ് ഗാന്ധിയെ വധിച്ചത് തങ്ങളല്ലെന്ന് എല്‍.ടി.ടി.ഇ
ലോകത്താകെ വർഷം തോറും ആയിരത്തോളം കോടി രൂപയാണ് കുട്ടികളെ വെച്ചുള്ള ഈ നീലച്ചിത്ര നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. ഇത് നിരോധിക്കണം. എന്നാൽ ഇത് പലപ്പോഴും രാജ്യങ്ങളുടെ പുറത്തുവെച്ചാണ് നടക്കുന്നതെന്നുള്ളത് കൊണ്ട് നിയമനടപടികൾ ഫലപ്രദമാകുന്നില്ല. ഇതിനെതിരെ ശബ്ദിക്കുന്നതിന് തനിക്ക് നേരെ വധഭീഷണികളും വരുന്നുണ്ട്. സത്യാർത്ഥി പറഞ്ഞു.