' നൂറ് ശതമാനം കുറ്റവിമുക്തമായ രാജ്യം ശ്രീരാമന് പോലും ഉറപ്പ് നല്‍കാന്‍ സാധിക്കില്ല'; ഉന്നാവോ കേസില്‍ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി
national news
' നൂറ് ശതമാനം കുറ്റവിമുക്തമായ രാജ്യം ശ്രീരാമന് പോലും ഉറപ്പ് നല്‍കാന്‍ സാധിക്കില്ല'; ഉന്നാവോ കേസില്‍ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2019, 11:44 pm

ലക്‌നൗ: ഉന്നാവോ ലൈംഗികാക്രമണത്തിലെ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രാഘവേന്ദ്ര പ്രതാപ് സിംഗ്.

”നൂറു ശതമാനം കുറ്റകൃത്യമില്ലാത്ത രാജ്യം ഉറപ്പ് നല്‍കാന്‍ ശ്രീരാമ പ്രഭുവിന് പോലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല” എന്നായിരുന്നു രാഘവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുറ്റവാളികളുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും കര്‍ശനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

” മോദിജിയുടെയും യോഗിജിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഒരു പ്രതിക്കും അഭയം നല്‍കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. കുറ്റകൃത്യങ്ങള്‍ എല്ലായ്പ്പോഴും നടന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

പക്ഷേ, അത് പരിഹരിക്കുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ആരെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അത് യോഗി സര്‍ക്കാരാണ്, ”അദ്ദേഹം പറഞ്ഞു.

ഇന്ന് ഉന്നോവയില്‍ ലൈംഗികാക്രമണം അതിജീവിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം നടന്നിരുന്നു.

പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ലക്‌നൗ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു.

അഞ്ചുപേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. സംഭവത്തില്‍ പാര്‍ലമെന്റില്‍കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.