| Wednesday, 15th February 2023, 5:45 pm

പൃഥ്വിരാജ് തലകുത്തി നിന്നാല്‍ പോലും മോഹന്‍ലാലിന് പകരക്കാരനാവില്ല, അതെങ്ങനെ ആവാനാണ്?: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് ഒരിക്കലും മോഹന്‍ലാലിന് പകരക്കാരനാവില്ലെന്ന് സംവിധായകന്‍ ഭരതന്‍. വെള്ളിത്തിര സിനിമ താന്‍ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് താന്‍ പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭദ്രന്‍ പറഞ്ഞു.

പൃഥ്വിരാജിന് മോഹന്‍ലാലിന്റേത് മാത്രമല്ല മമ്മൂട്ടിയുടെ പകരക്കാരനാവാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വെള്ളിത്തിര സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായിട്ട് ഒരു നടനെ കൊണ്ടു വരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജിനെ പരിചയപ്പെടുത്തിയത്. പക്ഷെ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ല ഞാന്‍ അത് പറഞ്ഞത്.

ഒരിക്കലും മോഹന്‍ലാലിന് പൃഥ്വിരാജ് ഒരു പകരക്കാരനാവില്ല. അതെങ്ങനെ ആവാനാണ്. ഞാന്‍ അന്ന് പറഞ്ഞത് ആ രീതിയിലല്ല. മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് ഞാന്‍ പൃഥ്വിരാജില്‍ കാണുന്നുണ്ടെന്നാണ് പറഞ്ഞത്.

അത് ശരിയാണ്. അവന്റെ സെക്കന്റ് ഫിലിമായിരുന്നു വെള്ളിത്തിര. അയാള്‍ക്ക് എങ്ങനെ മോഹന്‍ലാല്‍ ആവാന്‍ കഴിയും. തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിനെ പോലെയാകാന്‍ കഴിയില്ല. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയില്ല,” ഭദ്രന്‍ പറഞ്ഞു.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭദ്രന്‍ സംവിധാനം നിര്‍വഹിച്ച സ്ഫടികം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 4 കെ ഡോള്‍ബി അറ്റ്മോസില്‍ ഇറങ്ങിയ ചിത്രം തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്.

content highlight: director barathan says that Even if Prithviraj bows his head, Mohanlal cannot be replaced

We use cookies to give you the best possible experience. Learn more