കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജന്‍ അല്ല മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. മീഡിയ വണ്ണിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മൂന്നാം തവണയും മത്സരിക്കാന്‍ തയ്യാറാണെന്നും പുരുഷന്‍ കടലുണ്ടി പറഞ്ഞു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ബാലുശ്ശേരിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തീരുമാനിച്ചാല്‍ എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ബോള്‍ഗാട്ടിയല്ല. എനിക്ക് ഉറച്ച് തീരുമാനങ്ങളുണ്ട്. പാര്‍ട്ടി ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമാതാരം അല്ല പ്രധാനം. അങ്ങനെയെങ്കില്‍ മമ്മൂട്ടിക്ക് വന്ന് നില്‍ക്കാല്ലോ? ജനങ്ങളെ സേവിക്കാന്‍ സന്നദ്ധതയുള്ള പുതിയ ചെറുപ്പക്കാര്‍ വരണം. ധര്‍മജനല്ല, മോഹന്‍ലാല്‍ വന്നാലും പ്രശ്‌നമൊന്നുമില്ല. നിഷ്‌കളങ്കരായ മനുഷ്യരാണ് അവിടെയുള്ളത്. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുള്ള മണ്ണാണ് ബാലുശ്ശേരി. എല്‍.ഡി.എഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരിയില്‍ ധര്‍മ്മജനായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുകയെന്നാണ് വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Even if Mohanlal, not Dharmajan, comes and contests, the LDF will win in Balussery; Purushan Kadalundi