അമേരിക്കയില്‍ മിനിയപൊളിസ് നഗരത്തില്‍ പൊലീസ് കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചതു മൂലം കൊല്ലപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയഡിന്റെ സഹോദരന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.
ജീവനായി അപേക്ഷിക്കുമ്പോള്‍ പോലും തന്റെ ജേഷ്ഠന്‍ സര്‍ എന്നാണ് പൊലീസുദ്യോഗസ്ഥരെ വിളിച്ചതെന്നാണ് ജോര്‍ജ് ഫ്‌ളോയഡിന്റെ അനിയന്‍ ഫിലൊനിസ് ഫ്‌ളോയ്ഡ് പറയുന്നത്.
‘ അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ വീഡിയോകണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് അദ്ദേഹം സര്‍ എന്നാണ് ഓഫീസര്‍മാരെ വിളിച്ചത്. അദ്ദേഹം സൗമ്യനായിരുന്നു. അദ്ദേഹം തിരിച്ച് ആക്രമിച്ചില്ല. അദ്ദേഹം എല്ലാ ഓഫീസര്‍മാര്‍ പറഞ്ഞതും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ജീവനെടുത്തയാള്‍, എട്ട് മിനുട്ടും 46 സെക്കന്റും ശ്വാസം മുട്ടിച്ചയാള്‍, ജീവനായി അപേക്ഷിക്കുമ്പോള്‍ പോലും അവരെ അദ്ദേഹം വിളിച്ചത് സര്‍ എന്നാണ്’ജോര്‍ജ് ഫ്‌ളോയ്ഡിന്റെ സഹോദരന്‍ പറഞ്ഞു.
‘ ഇത്തരത്തിലൊന്നു കാണുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വേദന എനിക്ക് പറയാനാവില്ല. ജീവിതത്തില്‍ മുഴുവനും നിങ്ങളെ ശ്രദ്ധിച്ച ജേഷ്ഠന്‍ മരിക്കുന്നത്, കാണുമ്പോള്‍, ഫിലൊനിസ് ഫ്‌ളോയ്ഡ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ