| Monday, 1st January 2024, 11:58 pm

ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല; എന്നാൽ മമ്മൂക്ക ആയിരുന്നപ്പോൾ എനിക്ക് പേടിയില്ലായിരുന്നു: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നിലവിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവുമാണ്. മമ്മൂട്ടിയും മോഹൻലാലും പ്രസിഡന്റ് ആയിരുന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഇടവേള ബാബു.

ലാലേട്ടൻ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കില്ലെന്നും താൻ എല്ലാം ചെയ്യുമെന്നുള്ള വിശ്വാസമാണെന്നും ഇടവേള ബാബു പറഞ്ഞു. മോഹനലാലിനോട് പത്ത് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞാൽ ചെയ്യുമെന്നും ഇടവേള ബാബു പറയുന്നുണ്ട്.  എന്നാൽ മമ്മൂട്ടി അങ്ങനെയല്ലെന്നും എല്ലാം കൃത്യമായി മനസിലാക്കിയാണ് ചർച്ച ചെയ്യുകയെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. മോഹൻലാൽ ആകുമ്പോൾ തനിക്ക് രണ്ട് ജോലിയാണെന്നും കാരണം അദ്ദേഹത്തിന് താൻ കാരണം ചീത്തപ്പേര് കേൾക്കാൻ പാടില്ലെന്നും ഇടവേള ബാബു കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല. കാരണം ലാലേട്ടൻ ഭയങ്കര വിശ്വാസമാണ്. ലാലേട്ടനോട് 10 മുദ്ര പേപ്പറിൽ ഒപ്പിട്ട് തരാൻ പറഞ്ഞാൽ എനിക്ക് ഒപ്പിട്ട് തരും. കാരണം മമ്മൂക്ക ആയിരുന്നപ്പോൾ എനിക്ക് പേടിയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. എല്ലാം ചോദിച്ച് മനസ്സിലാക്കിയിട്ടാണ് ചർച്ച ചെയ്യുന്നത്.

ലാലേട്ടൻ അങ്ങനെ ഒന്നുമല്ല. എന്നെ പൂർണമായിട്ട് വിശ്വസിക്കും. അപ്പോൾ ഞാൻ ഡബിൾ ജോലിയാണ് ചെയ്യേണ്ടത്. ഞാൻ കാരണം അദ്ദേഹത്തിന് ഒരു ചീത്തപ്പേര് ഉണ്ടാവാൻ പാടില്ല. പക്ഷേ ഒരു കാര്യം സത്യമാണ് എന്ത് പ്രശ്നം വന്നാലും എന്റെ കൂടെ നിൽക്കും, അതെനിക്ക് ഉറപ്പുണ്ട്. ആ ഉറപ്പാണ് എന്റെ ചങ്കൂറ്റം.

ആ ഒരു ടീം സ്പിരിറ്റ് ആണ് എൻറെ മുന്നോട്ടു കൊണ്ടുപോകുന്നത്. ലാലേട്ടന് ഞാൻ എല്ലാ കാര്യവും ചെയ്യും എന്നുള്ള വിശ്വാസമാണ്. ഞാൻ എന്ത് ചെയ്യുകയാണെങ്കിലും അദ്ദേഹത്തിന് ഒരു വോയിസ് മെസ്സേജ് ഇടും. കാരണം അദ്ദേഹത്തിന്റെ തിരക്ക് കാരണം കാരണമാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ ഒരു 10 മിനിറ്റിനുള്ളിൽ മറുപടി വരും. ചേട്ടൻ അത് കേട്ട് അപ്പോൾ തന്നെ എന്നെ വിളിക്കും. അത് ഏതു രാജ്യത്താണെങ്കിലും എന്നെ വിളിക്കും,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Evala Babu on the comparison between Mohanlal and Mammootty when Amma was president

Latest Stories

We use cookies to give you the best possible experience. Learn more