ന്യൂദല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7% കടക്കില്ലെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയ. 20011-12 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ വളര്‍ച്ച നിരക്ക് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5 . 3 % ആയിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുറോപ്പിലെ സാമ്പത്തിക പ്രതിസന്ധി ഇത് വരെ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഈ നില തുടരുകയാണെങ്കില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജി 20 ഉച്ചകോടിയില്‍ യുറോപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യും. യൂറോപ്പ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറില്ലയെങ്കില്‍ അത് ആഗോളതലത്തില്‍ തന്നെ വന്‍ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയാക്കും. അത് 2008 ഇല്‍ ലോകം നേരിട്ട പ്രതിസന്ധിയെക്കളും വലുതായിരിക്കും എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍. കടക്കെണിയില്‍ നിന്നും കരകയറാന്‍ സ്‌പെയിനിന് കൊടുത്ത രക്ഷ പാക്കേജ് വേണ്ടവിധം വേണ്ട വിധം സ്‌പെയിന്‍ ഉപയോഗിച്ചില്ല എന്ന പരാതി സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുമോ എന്ന ആശങ്കയിലാണ് ലോകം.