ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍. ഇന്ത്യന്‍ പൗരത്വ നിയമത്തിലെ ഈ ഭേദഗതി ആഗോള അടിസ്ഥാനത്തില്‍ തന്നെ അപകടകരമായ നീക്കമാണ്. മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതും വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുകയും ചെയ്യുന്നതാണ് ഇതെന്നും അംഗങ്ങള്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ 150ല്‍ അധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇന്ത്യന്‍ ഭരണകൂടം ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും ഉപദ്രവിക്കുകയും അവരില്‍ കുറ്റാരോപണം നടത്തുകയും പ്രതിപക്ഷത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നിശബ്ദരാക്കുകയും ചെയ്യുന്നു എന്നും അംഗങ്ങള്‍ വിലയിരുത്തി. ഫലപ്രദവും ശക്തവുമായ മനുഷ്യാവകാശ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നും യൂറോപ്യന്‍ യൂണിയനോട് അവര്‍ ആവശ്യപ്പെട്ടു.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയില്‍ അവതരിപ്പിക്കും.
ജനുവരി ഏഴിന് നടന്ന പ്രതിഷേധ പരിപാടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അംഗങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.
പൗരത്വം നേടാനുള്ള തുല്യ അവകാശത്തില്‍നിന്നും മുസ്‌ലിങ്ങളെ നിയമപരമായി ഒഴിവാക്കുന്നതില്‍ അതീവ ആശങ്കയറിയിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ