ലണ്ടന്‍: ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിനു അധികാരമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. എന്നാല്‍, വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
‘തൊഴിലാളിയുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചുവേണം വിലക്കേര്‍പ്പെടുത്താന്‍. മതസ്വാതന്ത്ര്യം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങളും കണക്കിലെടുക്കണം,’ ഉത്തരവില്‍ പറയുന്നു.
ജര്‍മനിയിലെ രണ്ടു മുസ്‌ലീം സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. തങ്ങളുടെ തൊഴില്‍സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.
ജര്‍മന്‍ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ഇ.യു. ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു.