ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദേശ സംഘത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പിന്മാറി. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സന്ദര്‍ശനവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചത്. യൂറോപ്പിലെ നയതന്ത്ര പ്രതിനിധികളാണ് ഇക്കാര്യം വ്യക്കതമാക്കിയത്.
ആര്‍ട്ടില്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് അനിശ്ചിതത്വം നിലനില്‍ക്കുന്ന കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാരാണ് വിദേശ സംഘത്തെ അയക്കുന്നത്. പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമാണ് വിദേശ പ്രതിനിധികളുടെ സന്ദര്‍ശനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2019 ഒക്ടോബറില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള എം.പിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
ലാറ്റിനമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജനപ്രതിനിധികളെയാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. വലതുപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ മാത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിക്ഷ്പിത താത്പര്യം സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
നേരത്തെ യൂറോപ്യന്‍ യൂണിയനിലെ ഒരു എം.പി കശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ് അതില്‍ ഇടപെടേണ്ട ആവശ്യമില്ലെ എന്ന നിലപാടെടുത്ത് രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 പിന്‍വലിച്ചതില്‍ പിന്നെ കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കശ്മീരിലെ പ്രധാന നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കികൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്. ഇന്റര്‍നെറ്റ്, ടെലഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ട കശ്മീരിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിദേശ മാധ്യമങ്ങളിലൂടെയാണ് രാജ്യം അറിഞ്ഞത്.