ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
World News
ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 5:22 pm

ലണ്ടന്‍: 18 മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചു. ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ 27 അംഗരാജ്യങ്ങളും ഉടമ്പടി അംഗീകരിച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ തലവന്‍ ഡോണള്‍ഡ് ടസ്‌ക് അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ഉടമ്പടിക്ക് അന്തിമ രൂപമായത് ഇടഞ്ഞുനിന്ന സ്‌പെയിനും വഴങ്ങിയതോടെയാണ്. അവസാന യോഗം ഒരു മണിക്കൂര്‍ താഴെ മാത്രമാണ് നീണ്ടത്. അടുത്ത വര്‍ഷം മാര്‍ച്ച് 29നാകും ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിടുക.

ALSO READ: നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് പോലും ആര്‍ക്കുമറിയില്ല; മോദിക്കെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

സ്‌പെയിനിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റിന് അനുകൂല നിലപാടായിരിക്കും സ്‌പെയിന്‍ എടുക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി സാന്‍ചെസ് പറഞ്ഞു.

എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് കൂടിച്ചേര്‍ന്ന് ഉടമ്പടി അംഗീകരിച്ചാല്‍ മാത്രമേ ബ്രെക്‌സിറ്റ് നടപ്പാകുകയൊള്ളൂ. കരാര്‍ എതിര്‍ക്കുമെന്ന് തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍പ്പെട്ട ചില എം.പിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഉടമ്പടിക്ക് ബ്രിട്ടീഷ് ജനതയുടെ പിന്തുണ തേടി പ്രധാനമന്ത്രി തെരേസ മേ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കത്തയച്ചു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മേ കത്തില്‍ വിശദീകരിക്കുന്നു.