| Friday, 13th March 2020, 11:11 pm

'യൂറോപ്പ് കൊറോണയുടെ പ്രഭവകേന്ദ്രം' വൈറസ് ഏത് തരത്തില്‍ പരിണമിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ആഗോളതലത്തില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. എപ്പോഴാണ് മൂര്‍ധന്യത്തില്‍ എത്തുക എന്ന പ്രവചനാതീതമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

”യൂറോപ്പ് ഇപ്പോള്‍ മഹാമാരിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു,”ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ചൈന ഒഴികെയുള്ള ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഭൂഖണ്ഡത്തില്‍ ഇപ്പോള്‍ കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നത് ദു:ഖകരമായ നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.

ഏതുതരത്തിലാണ് വൈറസ് വികാസപരിണാമം നടത്തുക എന്നത് പറയാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

രാജ്യങ്ങള്‍ സമഗ്രമായ സമീപനം സ്വീകരിക്കണമെന്നും ഗെബ്രിയേസസ് പറഞ്ഞു.  ചൈനയില്‍ നിന്ന് ആരംഭിച്ച വൈറസ്ബാധ മൂലം 5000 ആളുകള്‍ മരിച്ചതായും 134000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും എ.എഫ്.പി ടാലി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കോവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ രണ്ടാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more