| Monday, 7th November 2022, 8:30 pm

ചരിത്രത്തിലാദ്യം; ബാഴ്‌സയും മാഞ്ചസ്റ്ററും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗ് മാത്രം മതിയോ യൂറോപ്പാ ലീഗ് പോരാട്ടങ്ങളെ കുറിച്ചും അറിയേണ്ടേ?

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോപ്പാ ലീഗ് പ്ലേ ഓഫ് ഡ്രോ. നോക്കൗട്ട് ഘട്ടത്തില്‍ തന്നെ വമ്പന്‍മാര്‍ ഏറ്റമുട്ടുന്നു എന്നതാണ് യൂറോപ്പാ ലീഗിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലാ ലീഗ വമ്പന്‍മാരായ ബാഴ്‌സലോണക്ക് മള്‍ട്ടിപ്പിള്‍ ടൈംസ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് നേരിടാനുള്ളത്.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാഴ്‌സലോണ യൂറോപ്പാ ലീഗിലേക്ക് വീണത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനും ഇന്റര്‍ മിലാനും പിന്നിലായി മൂന്നാമതായാണ് ബാഴ്‌സ ഫിനിഷ് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗിന്റെ 2018 – 19 സീസണിലാണ് മാഞ്ചസ്റ്ററും ബാഴ്‌സയും അവസാനമായി കൊമ്പുകോര്‍ത്തത്. അന്ന് 4-0 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ബാഴ്‌സ വിജയിക്കുകയായിരുന്നു.

ഇതിന് മുമ്പ് പല തവണയും ബാഴ്‌സയും മാഞ്ചസ്റ്ററും പരസ്പരം കൊരുത്തിട്ടുണ്ട്. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും 1991 ലെ കപ്പ് വിന്നേഴ്‌സ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലിലും ബാഴ്‌സും മാഞ്ചസ്റ്ററും പരസ്പരം ഏറ്റമുട്ടിയിട്ടുണ്ട്.

എന്നാല്‍ ഇതാദ്യമായാണ് ബാഴ്‌സയും മാഞ്ചസ്റ്ററും യൂറോപ്പാ ലീഗില്‍ പരസ്പരം ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ പേരാട്ടത്തിനുണ്ട്.

യൂറോപ്പാ ലീഗ് മത്സരങ്ങള്‍

എഫ്. സി ബാഴ്‌സലോണ v/s മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – Barcelona (ESP) v Manchester United (ENG)

യുവന്റസ് v/s നാന്റെസ് – Juventus (ITA) v Nantes (FRA)

സ്‌പോര്‍ട്ടിങ് v/s മീജുലാന്‍ഡ് – Sporting (POR) v Midtjylland (DEN)

ഷാക്തര്‍ ഡോണെസ്‌ക് v/s റെന്നിസ് – Shakhtar Donetsk (UKR) v Rennes (FRA)

അയാക്‌സ് v/s യൂണിയന്‍ ബെര്‍ലിന്‍ – Ajax (NED) v Union Berlin (GER)

ബയേണ്‍ ലെവര്‍കൂസന്‍ v/s മൊണാക്കോ – Bayer Leverkusen (GER) v Monaco (FRA)

സെവിയ v/s പി.എസ്.വി എയ്ന്‍ഡ്‌ഹോവന്‍ – Sevilla (ESP) v PSV Eindhoven (NED)

റെഡ്ബുള്‍ സാല്‍സ്‌ബെര്‍ഗ് v/s റോമ – Red Bull Salzburg (AUT) v Roma (ITA)

ഈ മത്സരത്തിലെ വിജയികള്‍ റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടും. യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ എട്ട് ടീമുകളെയാണ് ഇവര്‍ക്ക് നേരിടാനുണ്ടാവുക.

അതേസമയം, ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് 16 മത്സരത്തിനുള്ള ടീമുകളെ നേരത്തെ തെരഞ്ഞടുത്തിരുന്നു.

ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക് ലീഗ് വണ്‍ ടൈറ്റന്‍സ് പി.എസ്.ജിയെയും നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെയും നേരിടുന്നതടക്കം പല വമ്പന്‍ മത്സരങ്ങളാണ് യു.സി.എല്ലിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.

ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍

ആര്‍.ബി ലെപ്സിഗ് v/s മാഞ്ചസ്റ്റര്‍ സിറ്റി

ക്ലബ് ബ്രൂഗെ v/s ബെന്‍ഫിക്ക

ലിവര്‍പൂള്‍ v/s റയല്‍ മാഡ്രിഡ്

എ.സി മിലാന്‍ v/s ടോട്ടന്‍ഹാം

ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് v/s നാപ്പോളി

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് v/s ചെല്‍സി

ഇന്റര്‍ മിലാന്‍ v/s എഫ്.സി പോര്‍ട്ടോ

പാരീസ് സെന്റ് ഷെര്‍മാങ് v/s എഫ്.സി ബയേണ്‍

Content Highlight: Europa League play offs matches

We use cookies to give you the best possible experience. Learn more