യുവേഫ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോപ്പാ ലീഗ് പ്ലേ ഓഫ് ഡ്രോ. നോക്കൗട്ട് ഘട്ടത്തില്‍ തന്നെ വമ്പന്‍മാര്‍ ഏറ്റമുട്ടുന്നു എന്നതാണ് യൂറോപ്പാ ലീഗിന്റെ ഏറ്റവും വലിയ പ്രത്യേകത.
ലാ ലീഗ വമ്പന്‍മാരായ ബാഴ്‌സലോണക്ക് മള്‍ട്ടിപ്പിള്‍ ടൈംസ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് നേരിടാനുള്ളത്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാഴ്‌സലോണ യൂറോപ്പാ ലീഗിലേക്ക് വീണത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനും ഇന്റര്‍ മിലാനും പിന്നിലായി മൂന്നാമതായാണ് ബാഴ്‌സ ഫിനിഷ് ചെയ്തത്.
ചാമ്പ്യന്‍സ് ലീഗിന്റെ 2018 – 19 സീസണിലാണ് മാഞ്ചസ്റ്ററും ബാഴ്‌സയും അവസാനമായി കൊമ്പുകോര്‍ത്തത്. അന്ന് 4-0 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ബാഴ്‌സ വിജയിക്കുകയായിരുന്നു.
ഇതിന് മുമ്പ് പല തവണയും ബാഴ്‌സയും മാഞ്ചസ്റ്ററും പരസ്പരം കൊരുത്തിട്ടുണ്ട്. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും 1991 ലെ കപ്പ് വിന്നേഴ്‌സ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലിലും ബാഴ്‌സും മാഞ്ചസ്റ്ററും പരസ്പരം ഏറ്റമുട്ടിയിട്ടുണ്ട്.
എന്നാല്‍ ഇതാദ്യമായാണ് ബാഴ്‌സയും മാഞ്ചസ്റ്ററും യൂറോപ്പാ ലീഗില്‍ പരസ്പരം ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ പേരാട്ടത്തിനുണ്ട്.